രക്തദാന ക്യാമ്പ് നടത്തി
മാഹി : ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മാഹി ഡെന്റൽ കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റും മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് & ഹോസ്പിറ്റലും ചേർന്ന് മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് നടത്തി.
ചാലക്കര ഡെന്റൽ കോളേജിൽ വെച്ചു നടന്ന രക്തദാന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോ:അനിൽ മേലത്ത് ഉദ്ഘാടനം ചെയ്തു. സന്നദ്ധ രക്ത ദാനത്തെക്കുറിച്ച് ഡോ: മോഹൻദാസ് (മലബാർ കാൻസർ സെന്റർ ) വിശദീകരിച്ചു.
എൻ എസ്സ് എസ്സ് കോഡിനേറ്റർ ഡോ: ടീനു തോമസ് നിയന്ത്രിച്ച ചടങ്ങിൽ ബി ഡി കെ വൈസ് പ്രസിഡന്റ സൈനുദ്ദീൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ശ്രീ മധു വിശ്വനാഥ്, ഇശ്രത്ത് (എം സി സി )എന്നിവർ ആശംസകൾ അർപ്പിച്ചു
.
തുടർന്നു നടന്ന ക്യാമ്പിൽ വിദ്യാർത്ഥികളും, ഡോക്ടേർസും, സ്റ്റാഫുകളുമടക്കം എൺപതോളം പേർ പങ്കെടുത്തു.
ക്യാമ്പിന് ഡോ:അൻഷിക ചന്ദ്രൻ, ബി ഡി കെ പ്രസിഡന്റ് പി പി റിയാസ്, സിക്രട്ടറി നിഖിൽ രവീന്ദ്രൻ, കൃഷണ ദത്ത്, ഷാനിൽ എം സി, സമീർ പെരിങ്ങാടി എന്നിവർ നേതൃത്വം നൽകി.
Post a Comment