മുഴപ്പിലങ്ങാട് - മാഹി ബൈപാസ് നിർമാണം മാർച്ചിൽ പൂർത്തിയാകും. മാർച്ച് 31 നുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന് ദേശീയപാതാ അതോറിറ്റി നിർദേശിച്ചതിനെ തുടർന്നാണ് പ്രവൃത്തി ത്വരിതഗതിയിലാക്കിയത്. ദേശീയപാതയിൽ തലശേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള സ്വപ്നപദ്ധതിക്കാണ് മാർച്ചോടെ പൂർത്തീകരണമാകുന്നത്. കരാർ പ്രകാരം മുഴപ്പിലങ്ങാട് മാഹി ബൈപാസ് 2021 സെപ്തംബറിലാണ് പൂർത്തിയാക്കേണ്ടിയിരുന്നത്.
കോവിഡ് പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും പ്രവൃത്തി നീട്ടി. ബൈപാസിലെ നാല് പാലങ്ങളുടെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഷിഫ്റ്റായി 24 മണിക്കൂറും പ്രവൃത്തി നടക്കുന്നുണ്ട്. 1500 ഓളം തൊഴിലാളികളാണ് പ്രവൃത്തിയിലുള്ളത്. പാലയാട് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിങ്ങും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
എരഞ്ഞോളി പാലം നിർമാണം അടുത്താഴ്ചയോടെ പൂർത്തിയാകും. മയ്യഴിപ്പുഴക്കു കുറുകെ 970 മീറ്റർ നീളത്തിലുള്ള പാലമാണ് ബൈപാസിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ബൈപാസ് നിർമാണം തുടങ്ങിയത് 2017 ഡിസംമ്പർ നാലിനാണ്.
Post a Comment