o ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ, ഡിസംബർ 26-ന്റെ പ്രത്യേകതകൾ
Latest News


 

ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ, ഡിസംബർ 26-ന്റെ പ്രത്യേകതകൾ

 

            


ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ, ഡിസംബർ 26-ന്റെ പ്രത്യേകതകൾ




*ഇന്ന് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 2021 ഡിസംബർ 26, കൊല്ലവർഷം 1197 ധനു 11, ഞായറാഴ്ച....*


*🌷ദിനാചരണങ്ങൾ*


🔹 സുനാമി അനുസ്മരണ ദിനം (Tsunami Memorial Day)


🔹സെന്റ് സ്റ്റീഫൻസ് ഡേ (St. Stephen's Day)


🔹കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപക ദിനം


🔹ബോക്സിംഗ് ഡേ - Boxing Day - (കായിക ഇനമായ ബോക്സിംഗ് അല്ല ) - ക്രിസ്മസ് പിറ്റേന്ന് ബോക്സ് നിറയെ മധുര പലഹാരവുമായി സാന്താക്ലോസ് അപ്പുപ്പൻ വരുമെന്ന വിശ്വാസമാണെന്ന് പറയുന്നു.


🔹സ്ലോവേനിയ സ്വാതന്ത്ര്യ ദിനം,ഏകത ദിനം


🔹ബൾഗേരിയ പിതൃദിനം


🔹National Thank You Note Day


🔹National Candy Cane Day


🔹National Whiner’s Day


🔹Day of Goodwill


*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*


🔹1805 - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.


🔹1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു


🔹1862 - അമേരിക്കൻ സിവിൽ യുദ്ധം: ചിക്കാസ ബയാവിന്റെ യുദ്ധം ആരംഭിക്കുന്നു.


🔹1898 - മേരി ക്യൂറിയും, പിയറി ക്യൂറിയും റേഡിയം കണ്ടെത്തിയതായി  പ്രഖ്യാപിച്ചു.


🔹1907 - 1907 ഡിസംബർ 26-ന് സൂറത്തിൽ നടന്ന വാർഷികസമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും വേർപിരിഞ്ഞു. റാഷ് ബിഹാരി ഘോഷിന്റെ നേതൃത്വത്തിലുള്ള മിതവാദികൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുള്ളിൽനിന്നുള്ള സ്വയം ഭരണം എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ പൂർണസ്വരാജായിരുന്നു ബാലഗംഗാതര തിലകിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികളുടെ ലക്ഷ്യം.


🔹1925 - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  സ്ഥാപിതമായി


🔹1948 - അവസാനത്തെ സോവിയറ്റ് സേന വടക്കൻ കൊറിയയിൽ നിന്നും പിൻവാങ്ങി.


🔹1951- നിത്യ ഹരിത നായകൻ പ്രേം നസീർ ആദ്യമായി സിനിമക്ക് വേണ്ടി മുവീ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.


🔹1975 - ലോകത്തിലെ ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് വിമാനം ടിയു-144, മാക് 2 വിനെ അതിശയിപ്പിച്ചുകൊണ്ട് സേവനം ആരംഭിച്ചു.


🔹1978 - ഇന്ദിരാഗാന്ധി ജയിൽ മോചിതയായി.


🔹1982- ടൈം മാഗസിൻ ചരിത്രത്തിലാദ്യമായി ജിവനില്ലാത്ത വ്യക്തിയെ (Personal computer) നെ Man of the Year ആയി പ്രഖ്യാപിക്കുന്നു.


🔹1992 - ടിബറ്റൻ  അഭയാർഥികളുടെ ആത്മീയ നേതാവ് ദലൈലാമ കേരളം സന്ദർശിച്ചു.


🔹2004 - ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമി  ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.


🔹2009 - ചൈന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ റെയിൽ പാത തുറന്നു. ഇത് ബെയ്‌ജിങ്ങും ഗുവാങ്ഷൌവുമായി ബന്ധിപ്പിക്കുന്നു.


*🌷ജനനം*


🔹ചാൾസ് ബാബേജ് - ബ്രിട്ടീഷുകാരനായ ഒരു ഗണിത  ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് (26 ഡിസംബർ 1791 – 18 ഒക്ടോബർ 1871)


🔹ആർ. നരേന്ദ്രപ്രസാദ് - സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആർ. നരേന്ദ്രപ്രസാദ്


🔹ഉധം സിങ് - ഒരു സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. ഉധം സിങ് (Udham Singh ) . ( ഡിസംബർ 26, 1899 – ജൂലൈ 31, 1940). അദ്ദേഹം ജനിച്ചത് ജമ്മുവിൽ ആണ്. ജനനനാമം ശേർ സിംഗ് എന്നായിരുന്നു.1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ  ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ മാർച്ച് 1940-നു കൊലപ്പെടുത്തിയപേരിൽ ഇദ്ദേഹം അറിയപ്പെടുന്നു


🔹അലക്സാണ്ടർ അംഫിറ്റിയാട്രോവ് - അലെക്സാൻഡെർ അംഫിറ്റിയാട്രോവ് റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.


🔹എമിലി ഷെങ്കൽ - നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996). ഓസ്ട്രിയൻ സ്വദേശിയായിരുന്നു.


🔹ബാബാ ആംടേ - ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംടേ. മഹാരാഷ്ട്രയിലെ വറോറയിൽ 1914-ൽ ജനിച്ചു. മുരളീധർ ദേവീദാസ് ആംടേ എന്നാണ്‌ ശരിയായ പേര്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംടേ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.


🔹മാവോ സേതൂങ് - ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സെദൂങ്ങ്‌  (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). 


🔹മോറീസ് ഉത്രില്ലൊ - ഫ്രഞ്ചു ചിത്രകാരനായിരുന്നു മോറീസ് ഉത്രില്ലൊ. 1883 ഡിസംബർ 26-നു പാരീസിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മാതാവ് ഒരു മോഡലും ചിത്രകാരിയും ആയ സൂസെയിൻ വലഡൺ (1865 - 1938) എന്ന വനിതയായിരുന്നു. പിതാവ് ആരെന്നു വ്യക്തമല്ല.


🔹തിരുവഞ്ചൂർ രാധാകൃഷ്ണൻ - 13 ആം കേരള നിയമസഭയിലെ വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമാ വകുപ്പു മന്ത്രിയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം: 1949 ഡിസംബർ 26). 


🔹രാമവർമ്മ പതിനഞ്ചാമൻ - കൊച്ചിയിലെ രാജർഷി, ഒഴിഞ്ഞ വല്യമ്പ്രാൻ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന രാജർഷി സർ ശ്രീ രാമവർമ്മ XV (1852–1932) 1895 മുതൽ 1914 വരെ കൊച്ചി മഹാരാജ്യത്തിലെ രാജാവായിരുന്നു.


🔹സ്റ്റെഫി ഡിസൂസ - ഇന്ത്യയെ ഹോക്കിയിലും ഓട്ടമത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുള്ള കായികതാരമായിരുന്നു  സ്റ്റെഫാനീ ഡിസൂസ


*🌷മരണം*


🔹കാർട്ടൂണിസ്റ്റ് ശങ്കർ - മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള  (ജനനം - 1902, മരണം - 1989 ഡിസംബർ 26). കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹം ജനിച്ചത്.


🔹ബാബർ - മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ബാബർ, യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26) പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ.


🔹ഹാരി എസ്. ട്രൂമാൻ - അമേരിക്കൻ ഐക്യനാടുകളുടെ  മുപ്പത്തിമൂന്നാമത്തെ പ്രസിഡന്റായിരുന്നു ഹാരി എസ്. ട്രൂമാൻ (മെയ് 8, 1884 – ഡിസംബർ 26, 1972).


🔹എഡ്വേർഡ് കോന്നല്ലൻ - ഒരു ഓസ്‌ട്രേലിയൻ വൈമാനികനും കോന്നല്ലൻ എയർവേയ്‌സിന്റെ സ്ഥാപകനുമായിരുന്നു എഡ്വേർഡ് ജോൺ ("ഇജെ" അല്ലെങ്കിൽ "എഡ്ഡി") കോന്നല്ലൻ AO, CBE (24 ജൂൺ 1912 - ഡിസംബർ 26, 1983). നോർത്തേൺ ടെറിട്ടറിയിലെ വ്യോമയാന സംവിധാനത്തിന്റെ തുടക്കക്കാരനുമായിരുന്നു ഇദ്ദേഹം.


🔹എസ്. ബംഗാരപ്പ - കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയായിരുന്നു എസ്. ബംഗാരപ്പ (ഒക്ടോബർ 26 1932 -ഡിസംബർ 26 2011). 14-ആം ലോക്‌സഭയിൽ ഇദ്ദേഹം ഷിമോഗ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. ഷിമോഗ ജില്ലയിലെ കബട്ടൂരിൽ 1932 ഒക്ടോബർ 26-ന് ജനിച്ചു. 2011 ഡിസംബർ 26 ന് അന്തരിച്ചു


🔹കെറി പാക്കർ - ആസ്‌ത്രേലിയൻ മാധ്യമ ഉടമയാണ് കെറി പാക്കർ . കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ എന്ന് മുഴുവൻ പേര്. ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാൻ.


🔹കെ. സരസ്വതി അമ്മ - മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ.


🔹കെ.പി. കൃഷ്ണകുമാർ - അന്താരാഷ്ട്ര പ്രശസ്തനായ ശിൽപ്പിയും ആധുനിക ഇന്ത്യൻ ചിത്രകലയിലെ റാഡിക്കൽ മൂവ്മെന്റിന് രൂപം കൊടുത്തവരിൽ പ്രധാനിയായിരുന്നു കെ.പി. കൃഷ്ണകുമാർ


🔹കൊതുകു നാണപ്പൻ - 1980 കളിലും 1990 കളിലും മലയാള സിനിമകളിലെ ഇന്ത്യൻ നാടക നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചലച്ചിത്ര നടൻ എന്നിവരായിരുന്നു കൊതുകു നാണപ്പൻ


🔹ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ - ഇന്തോ-ആംഗ്ലിയൻ കവിയും അധ്യാപകനുമാണ് ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ. 1809-ൽ ജനിച്ചു. പിതാവ് പോർച്ചുഗീസുകാരനും മാതാവ് ഇന്ത്യക്കാരിയുമാണ്. യൂറോപ്യൻ സംസ്കാരം ഇദ്ദേഹത്തിന്റെ കാവ്യജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തി.


🔹പെയർ ബോണി - വിഷി ഫ്രാൻസിൽ ഫ്രഞ്ചു ഗെസ്റ്റപോയുടെ  തലവന്മാരിൽ ഒരാളായിരുന്നു പെയർ ബോണി (25 ജനവരി 1895- 26 ഡിസമ്പർ 1944). രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രഞ്ചു വിചാരണക്കോടതി ദേശദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്കി


🔹ബിന ദാസ് - ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസ്(ജനനം24-08-1911 മരണം26-12-1986).


🔹മെൽവിൽ ഡ്യൂയി - മെൽവിൽ ഡ്യൂയി ഒരു അമേരിക്കൻ  ലൈബ്രേറിയനായിരുന്നു. ഗ്രന്ഥശാലകളിൽ പുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ‍‍‍‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി 1851 ഡിസംബർ 10-ന് ന്യൂയോർക്കിൽ ജനിച്ചു.


🔹രാജൻ ദേവദാസ് - ഇന്തോ-അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്നു രാജൻ ദേവദാസ് (1921 - 26 ഡിസംബർ 2014). നെഹ്രു മുതൽ മൻമോഹൻ സിങ് വരെയുള്ള ഇന്ത്യാ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചപ്പോൾ ഫോട്ടോയെടുത്തിരുന്നത് അദ്ദേഹമായിരുന്നു. 2002-ൽ ഇന്ത്യ പദ്മശ്രീ അവാർഡ് നൽകി ആദരിച്ചു.


🔹ശങ്കർ ദയാൽ ശർമ്മ - ശങ്കർ ദയാൽ ശർമ (ഓഗസ്റ്റ് 19 1918 - ഡിസംബർ 26 1999) 1992 മുതൽ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

Previous Post Next Post