ഡി വൈ എഫ് ഐയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു
മാഹി :പുതുച്ചേരി സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ തസ്തികകളിലും ഉടൻ നിയമനം നടത്തുക ,വർഷങ്ങളായി നടത്താതിരിക്കുന്ന LDC , UDC ടെസ്റ്റുകൾ നടത്തി അർഹത നേടിയവരെ നിയമിക്കുക , സർവ്വീസിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞവർക്ക് വീണ്ടും നിയമനം നൽകി അഭ്യസ്ത വിദ്യരായ യുവാക്കളുടെ അവസരം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക , ഗ്രൂപ്പ് ഡി പോസ്റ്റുകളിലെ കരാർ നിയമനം അവസാനിപ്പിക്കുക ,തൊഴിൽ സ്ഥിരത ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ഡി വൈ എഫ് ഐ മാഹി മേഖല യൂണിറ്റ് മാഹി മുൻസിപ്പൽ ടൗൺ ഹാളിന് സമീപം ഉപവാസ സമരം ആരംഭിച്ചു.
ഉപവാസ സമരം ഡി വൈ.എഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജിർ ഉദ്ഘാടനം ചെയ്തു
മാഹി മേഖലാ പ്രസിഡണ്ട് മുഹമ്മദ് ഷഹീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ സെക്രട്ടറി ധനേഷ് വികെ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് സെക്രട്ടറി സനീഷ് പൂവാടൻ,ബ്ലോക്ക് എക്സിക്യൂട്ടീവ് മെംബർ സി ടി വിജേഷ് എന്നിവർ സംസാരിച്ചു.
മാഹി മുനിസിപ്പൽ ടൗൺ ഹാളിന് സമീപം പുതുച്ചേരിയിലെ കോൺഗ്രസ്സ് സർക്കാർ , 2005 ൽ വിദ്യാഭ്യാസ വകുപ്പിൽ നടത്തിയ പിൻവാതിൽ നിയമനത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ക്രൂരമായി മർദ്ദനത്തിനിരയായ , കള്ളക്കേസിൽ ഉൾപ്പെടുത്തി മാസങ്ങളോളം ജയിലിലടച്ച , 16 വർഷം കോടതി വരാന്തയിൽ നിരങ്ങേണ്ടിവന്ന കുറ്റവിമുക്തമാക്കപ്പെട്ട ഡി.വൈ.എഫ്.ഐ. സഖാക്കൾക്ക് സമരവേദിയിൽ സ്വീകരണം നല്കി ആദരിച്ചു .
Post a Comment