അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ രൂപീകരണം തൊട്ട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മെമ്പറും ,ദീർഘകാലം തൊഴിലുറപ്പു പദ്ധതിയുടെ മേറ്റും പൊതു പ്രവർത്തകയുമായ പൂഴിത്തലയിലെ ദാക്ഷായണിയുടെ നിര്യാണത്തിൽ പൂഴിത്തല ബീച്ചിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ മൈമൂന ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്,മുൻ പഞ്ചായത്ത് മെമ്പർമാരായ സി പി അലി, സുധ കുളങ്ങര, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ കെ.രഞ്ജിത്ത് കുമാർ, ആശാവർക്കർ പി വി പത്മജ എന്നിവർ സംസാരിച്ചു.പൂഴിത്തല മേഖലയിലെ മുഴുവൻ ജനങ്ങൾക്കും സുപരിചിതയായ ദാക്ഷായണി മാതൃകാപരമായ പൊതു പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. കുടുംബശ്രീയുടെ വളർച്ചയിലും തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ പേരെ അംഗമാക്കുവാനും ദാക്ഷായണിയുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന പ്രവർത്തകർ എന്നിവർ വീട്ടിലെത്തി അന്ത്യോമോപചാരം അർപ്പിച്ചു
അനുശോചന യോഗം സംഘടിപ്പിച്ചു*
MAHE NEWS
0
Post a Comment