o പതിനാലാം പഞ്ചവത്സരപദ്ധതി മുൻ ജനപ്രതിനിധികളുടെ അനുഭവത്തിൽനിന്ന് രൂപപ്പെടുത്തുവാൻ അഴിയൂരിൽ സംഗമം നടത്തുന്നു.*
Latest News


 

പതിനാലാം പഞ്ചവത്സരപദ്ധതി മുൻ ജനപ്രതിനിധികളുടെ അനുഭവത്തിൽനിന്ന് രൂപപ്പെടുത്തുവാൻ അഴിയൂരിൽ സംഗമം നടത്തുന്നു.*

 *പതിനാലാം പഞ്ചവത്സരപദ്ധതി മുൻ ജനപ്രതിനിധികളുടെ അനുഭവത്തിൽനിന്ന് രൂപപ്പെടുത്തുവാൻ അഴിയൂരിൽ സംഗമം നടത്തുന്നു.*



 1996ന് ശേഷം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായവരെ പങ്കെടുപ്പിച്ച് പതിനാലാം പഞ്ചവത്സരപദ്ധതിയുടെ നയം രൂപീകരിക്കുവാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് 28.12.2021ന് ചൊവ്വാഴ്ച രാവിലെ മുൻ ജനപ്രതിനിധികളുടെ സംഗമം പഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നു. 53 പേരാണ് നിലവിൽ മുൻ പഞ്ചായത്ത് മെമ്പർമാരായി അഴിയൂരിൽ ഉള്ളത്. ഇതിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരും ഉണ്ട്. ഇവർക്കെല്ലാം നിലവിലുള്ള ഭരണ സമിതി അംഗങ്ങൾ മുഖേന പ്രത്യേക പ്രൊഫോർമ നൽകി,കഴിഞ്ഞ കാലത്ത് നടത്തിയ പ്രധാന ഭരണ നേട്ടങ്ങൾ, നടപടികൾ എന്നിവ രേഖപ്പെടുത്തി വാങ്ങി ,പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വർഷത്തിൽ സർക്കാർ നിർദേശപ്രകാരം തയ്യാറാക്കുന്ന വികസനരേഖ, സ്റ്റാറ്റസ് റിപ്പോർട്ട് എന്നിവയിൽ ഉൾപ്പെടുത്തുന്നതാണ്. കൂടാതെ വികസന മേഖലയിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങൾ മുൻ ജനപ്രതിനിധികൾക്ക് സംഗമത്തിൽ ചൂണ്ടിക്കാണിക്കാവുന്നതാണ്. പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ജനകീയ ആസൂത്രണത്തിന്റെ 25 വർഷങ്ങളിൽ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ അടയാളപ്പെടുത്തുന്നതിനുവേണ്ടിയാണ് മുൻ ജനപ്രതിനിധികളുടെ സംഗമം നടത്തുന്നത്.

Post a Comment

Previous Post Next Post