o സി കെ രാജലക്ഷ്മി അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ടു .* *ശരീരം മരണാനന്തരം മെഡിക്കൽ കോളേജിനായി പഠിക്കാൻ നൽകും
Latest News


 

സി കെ രാജലക്ഷ്മി അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ടു .* *ശരീരം മരണാനന്തരം മെഡിക്കൽ കോളേജിനായി പഠിക്കാൻ നൽകും

 *സി കെ രാജലക്ഷ്മി അവയവദാന സമ്മതപത്രത്തിൽ ഒപ്പിട്ടു .* 
 *ശരീരം മരണാനന്തരം മെഡിക്കൽ കോളേജിനായി പഠിക്കാൻ നൽകും* 





മാഹി : മാഹിയിലെ എഴുത്തുകാരിയും , പൊതുപ്രവർത്തകയുമായിരുന്ന സികെ രാജലക്ഷ്മി തന്റെ ഷഷ്ഠിപൂർത്തി ദിനത്തിൽ അവയവദാന സമ്മതപത്രത്തിൽ ഒപ്പു വെച്ചു.  ശരീരം പരിയാരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി നൽകുവാനും  ധാരണയായി .


 



കഴിഞ്ഞവർഷം മസ്തിഷ്കമരണം സംഭവിച്ച 

ബീനാ മനോഹരന്റെ അവയവദാനം നടത്തിയ ബീനയുടെ ഭർത്താവ് മനോഹരൻ അടിയേരിയും സുഹൃത്തുക്കളും ചേർന്ന്, അവയവദാനത്തെ പ്രോത്സാഹിപ്പിക്കുക എന്ന സദുദ്ദേശത്തെത്തുടർന്ന് , പുതുതായി ആരംഭിക്കുവാൻ പോവുന്ന ട്രസ്റ്റിന്റെ പ്രാരംഭപ്രവർത്തനത്തിന്റെ ആദ്യപടിയായാണ് രാജലക്ഷ്മിയുടെ അവയവദാന സമ്മത പത്രം മനോഹരൻ അടിയേരി ഏറ്റുവാങ്ങിയത്.



ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ബി.ഡി കെ  തലശ്ശേരി താലൂക്ക് പ്രസിഡണ്ട്

 പി.പി.റിയാസ് ചൂടിക്കോട്ട നിയന്ത്രിച്ചു. ലയേൺസ് സോണൽ ചെയർമാൻ സജിത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി.

  ലയൺ ക്ളബ് മാഹി  പ്രസിഡൻറ് 

രാജേഷ് വി ശിവദാസ് ,

പീപ്പിൾസ് ലോ ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.ടി അശോക് കുമാർ ,

ജിജേഷ് കുരിക്കലാട്ടിൽ 

എന്നിവർ ആശംസകളർപ്പിച്ചു.





ബ്ളഡ് ഡോണേർസ് കേരള ഏയ്ഞ്ചൽ വിംഗ് രക്ഷാധികാരി മാഹി കോസ്റ്റൽ എസ് ഐ റീന വർഗ്ഗീസ് സി കെ രാജലക്ഷ്മിയെ ഷാൾ അണിയിച്ചു ആദരിച്ചു.



എൻ പി പ്രദീപ് , നസീർ കേളോത്ത്, രജീഷ് കാരായി, കാർത്തു വിജയ് ,മനോഹരൻ അടിയേരി ,പ്രതീഷ് കെട്ടിനകത്ത് , മക്കൾ, ബന്ധുമിത്രാദികൾ 

എന്നിവർ ചടങ്ങിൽ  പങ്കെടുത്തു



Post a Comment

Previous Post Next Post