കോൺഗ്രസ്സിൻ്റെ ശക്തിയാണ് രാജ്യത്തിൻ്റെ കരുത്ത് - ശ്രീജയൻ ചാലക്കര
മയ്യഴി: കോൺഗ്രസ്സിൻ്റെ ശക്തിയാണ് രാജ്യത്തിൻ്റെ കരുത്തെന്ന് പ്രമുഖ തൊഴിലാളി നേതാവ് ശ്രീജയൻ ചാലക്കര.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ രൂപീകരണ ദിനത്തോടനുബന്ധിച്ച്
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ വർത്തമാന പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ജിജേഷ് കുമാർ ചാമേരിയുടെ അധ്യക്ഷതയിൽ ചെമ്പ്ര വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ഭാസ്ക്കരൻ കുന്നുമ്മൽ പതാകയുയർത്തുകയും യോഗം ഉൽഘാടനം ചെയ്യുകയും ചെയ്തു.
മാഹി മേഖല മൈനോറിറ്റി കോൺഗ്രസ് പ്രസിഡണ്ട് വി.ടി ഷംസുദ്ദിൻ, ഉത്തമൻ തിട്ടയിൽ, ശശിഭൂഷൺ, എം.പി പുരുഷു, എ.വി അരുൺ എന്നിവർ സംസാരിച്ചു.
Post a Comment