മങ്ങാട്ടെ കിണറുകൾ ശുചീകരിച്ചു
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ
മങ്ങാട് ഏഴാം വാർഡിലെ ദ്വീപ്
മണ്ട ബസാർ എന്നീ പ്രദേശങ്ങളിലെ വെള്ളം കുടിക്കാൻ പറ്റാത്ത തരത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള വീട്ടുകിണറുകളിൽ ചൊവ്വാഴ്ച രാവിലെ മുതൽ സൂപ്പർ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മങ്ങാട് പ്രദേശത്തെ 60 - ഓളം വീടുകളിലെ കിണറുകളിലാണ് സൂപ്പർ ക്ളോറിനേഷൻ നടത്തിയത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മങ്ങാട് ദ്വീപിൽ തോട്ടിലേക്ക് മലിന ജലം പൈപ്പുകൾ വഴി ഒഴുക്കിവിടുന്ന വീടുകളിൽ എത്തി .
തോട്ടിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന പൈപ്പുകൾ നീക്കം ചെയ്യാനും , മലിന ജല ടാങ്കുകൾ കെട്ടാനും നിർദ്ദേശിച്ചു.
മാഹി, തലശ്ശേരി, കണ്ണൂർ ബൈപാസ് വികസനത്തിന്റെ ഭാഗമായാണ് സ്വാഭാവിക നീർച്ചാലുകൾ തടസ്സപ്പെടുകയും താഴ്ന്ന പ്രദേശങ്ങളിൽ മഴ വെള്ളം താഴ്ന്ന് വെള്ളക്കെട്ടുകൾ ഉണ്ടാവുകയും ചെയ്തത്.
ഈ ഭാഗത്തെ കിണറുകളിലും തോട്ടിലെയും വെള്ളം പരിശോധിച്ചപ്പോൾ 15 ഓളം കിണറുകളിൽ
ഈ -കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും 18 കിണറുകളിൽ ജലത്തിൻറെ പി എച്ച് മൂല്യം ശരാശരി നിലവാരത്തിൽ അല്ല എന്നും ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
കിണർ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയുള്ള വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു
കിണർ വെള്ളം ശുദ്ധീകരണ സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനങ്ങൾക്ക് ന്യൂമാഹി ഹെൽത്ത് ഇൻസ്പെക്ടർമാരായ മഹേഷ് കെ , മുഹമ്മദ് സാബു ,പബ്ലിക് ഹെൽത്ത് നഴ്സുമാരായ സിൽവിയ ബേബി ,ജ്യോത്സ്ന വാർഡ് മെമ്പർ മഗേഷ് ,പഞ്ചായത്തിലെ ആശാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി .
പിണറായി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സി കെ ചാക്കോ , ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു എന്നിവർ സ്ഥലം സന്ദർശിച്ചു
Post a Comment