മാഹി: സബർമതി ട്രസ്റ്റിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സമത്വശ്രീ മിഷന്റെ നേതൃത്വത്തിൽ മഞ്ചക്കൽ ദേവശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് നടത്തിയ സംരഭകത്വ ക്ലാസ് മാഹി മേഖല ഡിസേബിലിറ്റിസ് ആന്റ് പാലിയേറ്റീവ് കെയർ കൗൺസിൽ കൺവീനർ ഷാജൻ എൻ ഉദ്ഘടനം ചെയ്തു. ദേവശ്രീ അയൽക്കൂട്ടം സെക്രട്ടറി ഗായത്രി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ബാലമിത്രം കമ്മ്യൂണിറ്റി സർവ്വീസ് സ്‌കീമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് ദേവശ്രീ ട്രേഷറർ വി.വനീഷ വിശദീകരിച്ചു. തുടർന്ന് പ്രോഗ്രാം കോർഡിനേറ്റർ ഷൈനി ഈ.എം അയൽക്കൂട്ടം അംഗങ്ങളുടെ മക്കൾക്ക് ബാലമിത്രം ക്ലബ്ബിലേക്കുള്ള അംഗത്വ വിതരണം നടത്തി. സംരഭകത്വത്തെ കുറിച്ച് പ്രസിഡന്റ് ശൈലജ ഷാജൻ ക്ലാസ്സെടുത്തു. ദേവശ്രീ അയൽക്കൂട്ടം ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിൽ ചെയർപേഴ്‌സൺ റൂബി സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് സുബിജ പ്രശാന്ത് നന്ദിയും പറഞ്ഞു.
Post a Comment