ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡല നേതൃയോഗം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു
വോട്ട് ബാങ്ക് ലക്ഷ്യം വച്ച് ഇടത് വലത് കക്ഷികൾ മതഭീകരവാധത്തെ വെള്ളപൂശുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് അധ്യക്ഷത വഹിച്ചു യോഗത്തിൽ കർഷകമോർച്ച ജില്ലാ അധ്യക്ഷൻ മുരളി മാസ്റ്റർ യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം രഗിലേഷ് അഴിയൂർ, ഒഞ്ചിയം മണ്ഡലം ജനറൽ സെക്രട്ടറി വി. പി അനിൽകുമാർ, അഭിജിത്ത്എ.കെ കർഷകമോർച്ച ജില്ലാ ജനറൽസെക്രട്ടറി സദാനന്ദൻ ,മഹിളാമോർച്ചജില്ലാ വൈസ് പ്രസിഡൻ്റ് ശോഭാസദാനന്ദൻ എന്നിവർ സംസാരിച്ചു.
Post a Comment