o പൊതിച്ചോറിനൊപ്പംസ്നേഹവും പൊതിഞ്ഞു കെട്ടി ഓർക്കട്ടെരിയിലെ ഒരു കുടുംബം
Latest News


 

പൊതിച്ചോറിനൊപ്പംസ്നേഹവും പൊതിഞ്ഞു കെട്ടി ഓർക്കട്ടെരിയിലെ ഒരു കുടുംബം

 പൊതിച്ചോറിനൊപ്പംസ്നേഹവും പൊതിഞ്ഞു കെട്ടി ഓർക്കട്ടെരിയിലെ ഒരു കുടുംബം



കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ പൊതിയോടൊപ്പം കണ്ട കുറിപ്പും പണവും കണ്ടതിനെ പറ്റി വി കെ സനോജിന്റെ കുറിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം

വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പരിപാടിയുടെ ഭാഗമായി ഇന്ന് ഓർക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്തു.

 തിരിച്ചു വരാൻ നേരം...ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോർ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങൾക്ക് കാണിച്ചു തന്നു.....  

ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള പേര്  അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു... 

അദ്ദേഹത്തിന്റെ പ്രിയ മകൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ



Post a Comment

Previous Post Next Post