o ശിവഗിരി തീർത്ഥാടനം - ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം
Latest News


 

ശിവഗിരി തീർത്ഥാടനം - ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം

 ശിവഗിരി തീർത്ഥാടനം - ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം



മുപ്പത്തി ഒമ്പതാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ആരംഭം കുറിച്ച് ഡിസംബർ 27 ന്

തിങ്കളാഴ്ച  കാലത്ത് തലശേരി ജഗനാഥ ക്ഷേത്രത്തിൽ നിന്നും ശിവഗിരി മഠത്തിലേക്ക് പുറപ്പെടുന്ന ദിവ്യ ജ്യോതി പ്രയാണത്തിന് മാഹി SNDP യൂണിയൻ മാഹി മുൻസിപ്പൽ മൈതാനത്ത് വച്ച്  രാവിലെ 9.30 ന് സ്വീകരണമൊരുക്കും അന്നേ ദിവസം മുൻസിപ്പൽ മൈതാനത്ത് വച്ച് ചേരുന്ന സ്വീകരണ സമ്മേളനത്തിൽ 

ശിവഗിരി തീർത്ഥയാത്രയുടെ പ്രസക്തിയെക്കുറിച്ച്  പ്രഭാഷണം നടത്തും . സംഘാടനത്തിനായി മയഴിയിലെ മുഴുവൻ SNDPശാഖാ ഭാരവാഹികളുടെയും ചേർത്ത്  സംഘടക സമിതി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ്  ശിവഗിരി മഠം ഗുരു ധർമ പ്രചാരണ സഭ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാഹി മഞ്ചക്കൽ മഠത്തിൽ നിന്നും ആരംഭിക്കുന്ന തീർത്ഥാടന  ജാഥയുടെ ഉത്ഘാടനം  മാഹി MLA ശ്രീ രമേശ് പറമ്പത്ത് നിർവഹിക്കും. ജില്ലാ നേതാക്കൾ പങ്കെടുക്കും.അന്നേ ദിവസവും കാലത്ത് 8 മണിക്ക് മുഴുവൻ SNDP പ്രവർത്തകരും ശ്രീനാരായണിയ   വിശ്വാസികളും മഞ്ചക്കൽ ശ്രീ നാരായണ മഠത്തിൽ എത്തിച്ചേരുവാൻ  മാഹി SNDP യൂണിയൻ ആഹ്വാനം ചെയ്തു.


മയ്യഴിയിലെ ബഹുഭൂരിപക്ഷം വരുന്ന ഒ.ബി.സി/ എം.ബി.സി  വിഭാഗത്തിനും അതിൽ  പ്രബല വിഭാഗമായി വരുന്ന തിയ്യ സമുദായത്തെയും തൊഴിൽ പരമായും വിദ്യാഭ്യാസ പരമായും  പ്രതിലോമകരമായി ബാധിക്കുന്ന

മൈഗ്രേറ്റഡ് OBC വിഷയത്തിൽ  ഭരണപരമായും

നിയമപരമായും നേരിട്ട് പ്രശനപരിഹാരം കാണുന്നതിന്റെ  ആദ്യപടി എന്ന നിലയിൽ  അഭിഭാഷകരുടെ യോഗം  ഉടൻ വിളിച്ചു ചേർക്കുമെന്നും.

മാഹി പൊതു ശ്മശാനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണാൻ അധികാരികളിൽ സമർദ്ധം ചെലുത്തുമെന്നും പ്രവർത്തകസമിതി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്  ജന: സിക്രട്ടറി സജിത്ത് നാരായണൻ അറിയിച്ചു.

മാഹി യൂണിയൻ പ്രസിഡന്റ് കല്ലാട്ട് പ്രേമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.സി. ദിവാനന്ദൻ, രജീഷ് കാരായി  കെ.പി അശോക് , രാജേഷ് വി ശിവദാസ്,  സി. രാജേന്ദ്രൻ,എം. ശ്രീജയൻ, ശ്രീജിത്ത് പള്ളൂർ,  ലതീപ് . പ്രസീനാ ശ്രീജിത്ത്,  സുചിത്ര പൊയിൽ,രേഖ ചാലക്കര ശാഖാ പ്രസിഡന്റ് ടി. ശശികുമാർ, ഷാജ് മാസ്റ്റർ, ചെമ്പ്ര ശാഖാ ഭാരവാഹികളായ  ജിജേഷ് ചാമേരി , കെ.

ഭാസ്കരൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.



Post a Comment

Previous Post Next Post