മതമൈത്രിയുടെ പ്രതീകമായി ഉണ്ണിക്കണ്ണന് മുന്നിൽ ഉണ്ണിയേശു
മാഹി : ശാന്തിയുടെയും സമാധാനത്തിന്റെയും പുതു വെളിച്ചവുമായി തിരുപ്പിറവിദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോൾ മാഹിയിൽ മത മൈത്രിയുടെ പ്രതീകമായ ആനവാതുക്കൽ ശ്രീ വേണുഗോപാലാലയ ക്ഷേത്രത്തിൽ മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും പുൽക്കൂടൊരുക്കി.
ക്ഷേത്രത്തിന് മുൻ വശത്താണ് ക്ഷേത്രഭാരവാഹികളുടെയും , ദേശവാസികളുടെയും, സഹകരണത്തോടെ പുൽക്കൂടൊരുക്കിയത്.
രാത്രി പന്ത്രണ്ട് മണിയോടെ പള്ളിയിൽ നിന്നും സ്നേഹോപഹാരമായി നല്കിയ കേക്ക് ക്ഷേത്രത്തിന് മുന്നിൽ വെച്ച് മുറിച്ച് ദേശവാസികൾ ക്രിസ്മസ് ആഘോഷിച്ചു.
പ്രശാന്ത് . വി.പി,
രജീഷ് കെ. പ്രശാന്ത്, വൈശാഖ് എന്നിവർ നേതൃത്വം നല്കി
Post a Comment