ക്രിസ്തുമസ് പുതുവത്സര
ആഘോഷ പരിപാടിയും,
കുട്ടികൾക്കായി പഠന ക്ലാസും
സംഘടിപ്പിച്ചു
അഴിയൂർ:
കൃഷ്ണപ്പിള്ള വായനശാലയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച
പഠന ക്ലാസിൽ,
കുട്ടികളുടെ
അവകാശങ്ങൾ..
എന്ന വിഷയത്തിൽ വി.പി അനിൽകുമാർ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി ബിന്ദു
പരിപാടി ഉദ്ഘാടനം ചെയ്തു.
ക്രിസ്തുമസ് - പുതുവത്സരാഘോഷവും വായനശാലയിൽ സംഘടിപ്പിച്ചതിന്റെ
ഭാഗമായി
കേക്ക് മുറിച്ചു .
കുട്ടികളുടെ മറ്റ് കലാവിരുന്നുകളും സംഘടിപ്പിച്ചു.
വായനശാല
സെക്രട്ടറി കെ.പി രാജേഷ് ബാബു സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് കെ.പി.പ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
ജീന.കെ.പി നന്ദി പറഞ്ഞു.
ലൈബ്രേറിയൻ രേഷ്മ.സി.കെ,
ശ്രീജു കുനിയിൽ, തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്ത്
സംസാരിച്ചു.
Post a Comment