ബ്ലോക്ക് തല ഷട്ടില്‍ ഡബിള്‍സ് സാബിഷും ജസ്റ്റിനും ജേതാക്കൾ!
മാഹി: സുധാകരൻ മെമ്മോറിയല്‍ ഫുട്ബോൾ അക്കാദമിയും നെഹ്രു യുവ കേന്ദ്രയും സംയുക്തമായി സംഘടിക്കുന്ന ബ്ലോക്ക് തല കായിക മേളയുടെ ഭാഗമായി നടന്ന ഷട്ടില്‍ ബാറ്റ്മെന്റല്‍ മത്സരത്തില്‍ മുഹമ്മദ് താബിഷ്, ജസ്റ്റിന്‍ കൂട്ടു കെട്ട് വിജയികളായി.
നെഹ്രു യുവ കേന്ദ്രയുമായി ബന്ധപ്പെട്ട യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങളാണു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മത്സര പരിപാടി പി.വി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചലച്ചിത്ര പിന്നണിഗായകനും ഉസ്മാൻ ഗവ. ഹൈസ്കൂള്‍ പ്രധാനാധ്യാപകനുമായ എം..മുസ്തഫ ഉദ്ഘാടനം ചെയ്തു.
എ.കെ.മോഹനന്‍,അഡ്വ.അശോകു കുമാര്‍, മനോജ് വളവില്‍, പോള്‍ ഷിബു, ഷാജി മുകുന്ദൻ, ടി.സായന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post a Comment