o ഇന്ത്യ -പാക് യുദ്ധവിജയത്തിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു
Latest News


 

ഇന്ത്യ -പാക് യുദ്ധവിജയത്തിൻ്റെ സുവർണ ജൂബിലി ആഘോഷിച്ചു

 ഇന്ത്യ -പാക് യുദ്ധവിജയത്തിൻ്റെ  സുവർണ ജൂബിലി ആഘോഷിച്ചു



മാഹി:നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി മാഹി 1971 ലെ ഇന്ത്യ -പാക് യുദ്ധവിജയത്തിൻ്റെ  സുവർണ ജൂബിലി ആഘോഷിച്ചു .വിജയ് ദിവസ് ആഘോഷം ഈസ്റ്റ് പള്ളൂരിലെ നാഷണൽ എക്സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫീസിൽ വെച്ച് കേണൽ വിനോദ് സി എച് (റിട്ടയേർഡ് )ഉൽഘാടനം ചെയ്തു .പ്രസിഡന്റ് വിജയൻ കാവിൽ അദ്യക്ഷത വഹിച്ചു .ഡോക്ടർ ഭാസ്കരൻ കാരായി മുഖ്യ ഭാഷണവും റിട്ടയേർഡ് പ്രിൻസിപ്പൽ മാധവൻ നമ്പ്യാർ അനുഗ്രഹ ഭാഷണവും ചെയ്തു .സെക്രട്ടറി മോഹനൻ കിടാവ് സ്വാഗതവും ബാലൻ നായർ നന്ദിയും പറഞ്ഞു . യോഗത്തിൽ 1965 ലെയും 1971 ലെയും യുദ്ധത്തിൽ പങ്കെടുത്ത ധീര യോദ്ധാക്കളെ ആദരിച്ചു .

Post a Comment

Previous Post Next Post