o നിര്‍ദ്ദേശം പാലിച്ചില്ല; കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗി ഷോപ്പിങ് മാളിലടക്കം പോയെന്ന് കണ്ടെത്തി
Latest News


 

നിര്‍ദ്ദേശം പാലിച്ചില്ല; കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗി ഷോപ്പിങ് മാളിലടക്കം പോയെന്ന് കണ്ടെത്തി

 നിര്‍ദ്ദേശം പാലിച്ചില്ല; കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗി ഷോപ്പിങ് മാളിലടക്കം പോയെന്ന് കണ്ടെത്തി



തിരുവനന്തപുരം: എറണാകുളത്ത് കോംഗോയിൽ നിന്നെത്തി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടിക താരതമ്യേന വലുതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോംഗോ ഹൈ റിസ്ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാൽ ഇയാൾ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉൾപ്പെടെ പോയിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.



Post a Comment

Previous Post Next Post