o വടകര: താലൂക്ക് ഓഫീസിലെ തീപ്പിടിത്തമറിഞ്ഞ് സ്ഥലത്തെത്തിയ ഇ.കെ.വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു
Latest News


 

വടകര: താലൂക്ക് ഓഫീസിലെ തീപ്പിടിത്തമറിഞ്ഞ് സ്ഥലത്തെത്തിയ ഇ.കെ.വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു

 വടകരയിൽ തീപിടുത്ത സ്ഥലത്തെ രക്ഷാപ്രവർത്തനത്തിനിടെ ദേഹാസ്വാസ്ഥ്യം ; നാദാപുരം  എം എൽ എ  ഇ.കെ വിജയൻ ആശുപത്രിയില്



വടകര: താലൂക്ക് ഓഫീസിലെ തീപ്പിടിത്തമറിഞ്ഞ് സ്ഥലത്തെത്തിയ ഇ.കെ.വിജയന്‍ എംഎല്‍എ കുഴഞ്ഞുവീണു. ഉടന്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ താങ്ങിയെടുത്ത് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ രാവിലെ വടകരയിലെത്തിയ എംഎല്‍എ തീപ്പിടിത്തമറിഞ്ഞ് താലൂക്ക് ഓഫീസ് പരിസരത്ത് എത്തിയതായിരുന്നു. ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഏറെ നേരം ഇവിടെ ചെലവഴിച്ച അദ്ദേഹം പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Post a Comment

Previous Post Next Post