o അഴിയൂർ പഞ്ചായത്ത്തിൽ തോട് സഭ 19/12/21 ന് ഞായറാഴ്ച ഉസ്താദ് വൈദ്യർ ഹംസ മടികൈ ഉദ്‌ഘാടനം ചെയ്യും :-
Latest News


 

അഴിയൂർ പഞ്ചായത്ത്തിൽ തോട് സഭ 19/12/21 ന് ഞായറാഴ്ച ഉസ്താദ് വൈദ്യർ ഹംസ മടികൈ ഉദ്‌ഘാടനം ചെയ്യും :-

 അഴിയൂർ പഞ്ചായത്ത്തിൽ തോട്  സഭ 19/12/21 ന് ഞായറാഴ്ച ഉസ്താദ് വൈദ്യർ ഹംസ മടികൈ ഉദ്‌ഘാടനം ചെയ്യും :-



അഴിയൂർ ഗ്രാമപഞ്ചായത്തിൽ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും നടത്തുന്ന തോട് സഭയുടെ  പഞ്ചായത്ത് തല  ഉദ്‌ഘാടനം 2021 ഡിസംബർ 19 ന് ഞാറായ്ച്ച  രാവിലെ 8 മണിക്ക് മുക്കാളീ കോമത്ത് താഴെ തോട് പരിസരത്തു വെച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഉസ്താദ് വൈദ്യർ ഹംസ മടികൈ നിർവഹികുന്നതാണ് .10 ,11 വാർഡുകൾസംയുകതമായിട്ടാണ്  പരിപാടി സംഘടിപ്പിക്കുന്നത്.പരിപാടിയിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ  മുഴുവൻ ജനപ്രതിനിധികളും വാർഡ് വികസന സമിതി കൺവീനർ മാരും പങ്കെടുക്കുന്നതാണ് .തോട് സഭയിൽ പങ്കെടുക്കുന്നവർക്കു അവസ്ഥ പഠനത്തിന് പ്രത്യക പെർഫോമയും ,തോടിനു സമീപത്തുള്ള വീടുകളിലെ വിവരം ശേഖരിക്കുന്നതിനു വേണ്ടിയുള്ള ഫോറവും തയ്യാറാക്കിയിട്ടുണ്ട്  .ചടങ്ങിൽ  വെച്ച് ജലസംരക്ഷണ പ്രതിഞജ ചോമ്പാൽ സർക്കിൾ ഇൻസ്‌പെക്ടർ ടി എൻ സന്തോഷ് കുമാർ ചൊല്ലിക്കൊടുക്കുന്നതാണ് .തോടിനു ഇരു വശത്തുള്ള വീട്ടുകാരെ ബോധവത്കരിക്കുകയും മലിനജലം തോടിലേക്ക് ഒഴുക്കിവിടുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതുമാണ് .തോട് കൈയേറ്റം ,മാലിന്യങ്ങൾ തള്ളുന്ന സ്ഥലം എന്നിവ പ്രത്യേകം പരിശോധിക്കുന്നതാണ് . ഹരിതകേരള മിഷൻ , ശുചിത്വ മിഷൻ പോലീസ് ,റെവന്യൂ  എന്നിവരുടെ സഹായത്തോടുകൂടിയാണ് തോട് സഭ സംഘടിപ്പിക്കുന്നത് .ജനകീയ ആസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി നിർവഹണം നടത്തുന്ന പദ്ദതി പ്രകാരം പഞ്ചായത്തിലെ 34 തോടുകൾ സംരക്ഷിക്കുന്നതിന് തോട് സഭകൾ നടതുന്നതാണ് .ബോധവത്കരണത്തിലൂടെ ജല സ്രോതസുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടത്തുവാൻ  ഉദ്ദേശിക്കുന്നത് 


 


തോട് സഭ വിജയിക്കുന്നതിനു 10,11 വാർഡ് മെമ്പർമാരുടെ സഹകരണത്തോടു കൂടി  വിപുലമായ സ്വാഗത സംഘം രൂപികരിച്ചു പ്രവർത്തിക്കുണ്ട് കൂടാതെ ഈ പ്രദേശത്തുള്ള റെസിഡൻസ് അസ്സോസിസ്യഷനുകളുടെ , സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി പ്രവർത്തകരുടെ സഹായവും തോട് സഭ നടത്തുന്നതിന് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post