വടകര : കല്യാൺ സിൽക്സെിൻറ വടകര ഷോറൂമിൽനിന്ന് വസ്ത്രങ്ങൾ കവർന്ന പ്രതിയെ സി . സി ടി.വിയിലെ ദൃശ്യങ്ങളിൽ വ്യക്തമായതിനെ തുടർന്ന് പിടികൂടി . കണ്ണൂക്കര മാടാക്കര പാണ്ടിയയിൽ ആസിഫിനെയാണ് ( 18 ) പിടികൂടിയത് . ഇക്കഴിഞ്ഞ 21 ന് കടയിൽ എത്തിയ പ്രതി ജീൻസും , ബർമുഡയും കവർച്ച നടത്തുന്നത് സി.സി ടി.വിയിൽ തെളിഞ്ഞിരുന്നു . വ്യാഴാഴ്ച ഇയാൾ വീണ്ടും കടയിലെത്തിയപ്പോ ഴാണ് കടയിലെ ജീവനക്കാർ പ്രതിയെ തിരിച്ചറി ഞ്ഞത് . വീണ്ടും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു . കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു .
Post a Comment