o സമഗ്ര ക്യാൻസർ ബോധവൽക്കരണ സർവ്വേ നടത്തി
Latest News


 

സമഗ്ര ക്യാൻസർ ബോധവൽക്കരണ സർവ്വേ നടത്തി

 *സമഗ്ര ക്യാൻസർ ബോധവൽക്കരണ സർവ്വേ നടത്തി* 



തലശ്ശേരി : തലശ്ശേരിയുടേയും മലബാർ ക്യാൻസർ കെയർ സൊസൈറ്റി കണ്ണൂരിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് തലശ്ശേരി എൻഎസ്എസ് യുണിറ്റിൻ്റെ സഹായത്തോടു കൂടി തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 16, 18, 20, 21 വാർഡുകളിൽ സമഗ്ര ക്യാൻസർ ബോധവൽക്കരണ സർവ്വേ നടത്തി.

ജനുവരി 7 ന് കുട്ടിമാക്കൂൽ ശ്രീ നാരായണ ധർമ്മദർശിനി വായനശാലയിൽ നടത്തപ്പെടുന്ന ഗർഭാശയഗള, സ്തനാർബ്ബുദങ്ങൾ നേരത്തെ കണ്ടെത്താനുള്ള മെഗാ ക്യാമ്പിൽ വനിതകളെ പങ്കെടുപ്പിക്കാനുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് സർവ്വേ സംഘടിപ്പിച്ചത്.

ചടങ്ങിൽ റോട്ടറി തലശ്ശേരി പ്രസിഡണ്ട് കെ കെ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചേയർമാൻ വാഴയിൽ ശശി ഉദ്ഘാടനം ചെയ്തു.

കൗൺസിലർമാരായ സി സോമൻ, സി ഗോപാലൻ, ഐ അനിത, എൻ എസ് എസ് വളണ്ടിയർ എ സ്വാതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേജർ പി ഗോവിന്ദൻ സ്വാഗതവും ടി എം ദിലീപ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post