*കോടതിക്കകത്തും , പുറത്തും പരാക്രമം യുവാവ് അറസ്റ്റിൽ*
തലശേരി :കുടുംബ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് എത്തിയ ആൾ കോടതിക്കകത്തും, പുറത്തുമായി നടത്തിയ പരാക്രമത്തെ തുടർന്ന് കോടതി നടപടികൾ തടസ്ഥപ്പെടുമെന്ന അവസ്ഥയിലായി. പോലീസ് എത്തി ആളെ കസ്റ്റഡിയിൽ എ ടുത്തതോടെ രംഗം ശാന്തമായി. ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് കുട്ടിയെ ഇന്ന് കുടുംബ കോടതി മുമ്പാകെ ഹാജരാക്കുമെന്ന് കരുതിയാണ് കോടതിയിൽ എത്തിയത്. എന്നാൽ കുട്ടിയെ കോടതി ഹാളിലോ, പുറത്തൊ കാണാത്തതിനെ തുടർന്നാണ് ബഹളം ആരംഭിച്ചത്. കോടതി നടപടികൾ തുടങ്ങുന്നതിന് ഏതാനും മിനുട്ടുകൾക്ക് മുമ്പേയാണ് പരാ ക്രമവും ബഹളവും നടന്നത്. കുടുംബ കോടതി ജില്ലാ ജഡ്ജ് എം. തുഷാർ ചേമ്പറിൽ ഇരുന്ന് മറ്റ് നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ബഹളം കേട്ട് കോടതി ജീവനക്കാരും, ജുഡീഷ്യൽ ഓഫീസർമാരുടെ ഗൺമാൻമാരും മറ്റും സ്ഥലത്തെത്തി ഇയാളെ തലശ്ശേരി പോലീസിന് കൈമാറുകയാ ണുണ്ടായത്. കോടതി ജീവ നക്കാർക്ക് നേരെയും ഇയാൾ കയ്യേറ്റ ശ്രമം നടത്തിയതായും ആരോപിക്കുന്നുണ്ട്. മട്ടന്നൂർ വായന്തോട് സ്വദേശിയായ ഷാജുവിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡി യിൽ എടുത്തിട്ടുള്ളത്. മിലിറ്ററി സർവ്വീസിൽ നിന്നും വിരമിച്ച ആളാണ് ഷാജു.
Post a Comment