വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുന്നതിന് എൻ എസ് എസ് ക്യാമ്പുകൾ മുഖ്യ പങ്ക് വഹിക്കുന്നു: രമേശ് പറമ്പത്ത്
മാഹി : വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുന്നതിന് എൻ എസ് എസ് ക്യാമ്പുകൾ മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു.
ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കണ്ടറി
സ്കൂളിലെ
നാഷഷണൽ സർവ്വീസ് സ്കീമിന്റെ സപ്ത ദിന
സ്പെഷൽ ക്യാമ്പിൻ്റെ
സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രിൻസിപ്പാൾ എം എം തനൂജ അദ്ധ്യക്ഷത വഹിച്ചു.
മാഹി
മേഖല എൻ എസ് എസ് കോർഡിനേറ്റർ പ്രോഫസർ ഗിരിഷ്,
ഡോ കെ ചന്ദ്രൻ,
പിടി എ പ്രസിഡന്റ് കെ
പവിത്രൻ, കെ അജിത്ത് എന്നിവർ സംസാരിച്ചു.
Post a Comment