കാൽനടക്കാർക്ക് ഭീഷണിയായി ഫുട്ട്പാത്തിലെ വിടവ്
മാഹി: സ്റ്റാച്യു ജംങ്ഷനിൽ കാൽനടക്കാർക്ക് ഭീഷണിയായി ഫുട്ട്പാത്തിലെ വിടവ്. കാൽ നടക്കാരുടെ കാല് പൂർണ്ണമായും ഓവുചാലിൽ പതിക്കതക്ക വണ്ണമുള്ള വിടവ് ഫുട്പാത്തിൽ ഉണ്ടായിട്ടും അധികൃതർ ആരും ഇത് കാണുകയുണ്ടായിട്ടില്ല. സിവിൽ സ്റ്റേഷനിൽ നിന്നും മുഖ്യ ഭരണ സിരാ കേന്ദ്രമായ അഡ്മിനിസ്ട്രേറ്റർ ഓഫീസിലേക്കുള്ള പാതയിലാണ് ഈ വിടവ്.സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേർ യാത്ര ചെയ്യുന്ന ദേശീയ പാതയോരത്തുള്ള ഇവിടെ എത്രയും പെട്ടെന്ന് സ്ലാബ് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
Post a Comment