*റേഷനരിക്കും തൊഴിലിനും വേണ്ടി മാഹിയിൽ സി.പി.എൻ്റെ മനുഷ്യച്ചങ്ങല...*
മാഹി :റേഷനരിക്കും തൊഴിലിനുമായി മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് സി.പി.എം മനുഷ്യച്ചങ്ങല തീർത്തു. ആയിരങ്ങളാണ് സർക്കാർ നയത്തിനെതിരായ പ്രതിഷേധത്തിൽ കണ്ണികളായത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്തുക, റേഷൻ അരി വിതരണം പുനഃസ്ഥാപിക്കുക, ഒഴിവുള്ള മുഴുവൻ തസ്‌തികയിലും നിയമനം നടത്തുക, മാഹി സ്‌പിന്നിങ് മിൽ തുറക്കുക, അർഹതപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ബി.പി.എൽ കാർഡ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാഹി സിവിൽ സ്‌റ്റേഷന് മുന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം എം. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.
ഹാരീസ് പരന്തിരാട്ട് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.കെ. രമേശൻ, കെ.പി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സി.ടി. വിജീഷ് പ്രതിജ്ഞ ചൊല്ലി. പള്ളൂരിൽ ജില്ലാ കമ്മിറ്റിയംഗം എം.സി. പവിത്രൻ ഉദ്‌ഘാടനം ചെയ്‌തു. ടി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ജനാർദനൻ, എം.എം. അഭിഷേക് എന്നിവർ പ്രസംഗിച്ചു. സിദ്ദിഖ് ചാലക്കര പ്രതിജ്ഞ ചൊല്ലി.
പുതുച്ചേരി, കാരയ്‌ക്കാൽ എന്നിവിടങ്ങളിൽ 20 കേന്ദ്രങ്ങളിൽ പ്രതിഷേധ ചങ്ങല തീർത്തു. പുതുച്ചേരി റെയിൻബോ നഗറിൽ കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദർരാമനും തിരുക്കണ്ണൂരിൽ ജില്ല സെക്രട്ടറി രാജാങ്കവും കാമരാജ് സ്‌റ്റാച്യുവിൽ സംസ്ഥാനകമ്മിറ്റി അംഗം ടി. മുരുഗനും വില്യന്നൂരിൽ ജില്ലകമ്മിറ്റി അംഗം എം.പ്രേമദാസനും ഉദ്‌ഘാടനം ചെയ്‌തു.
Post a Comment