o കുലച്ചൽ കൊണ്ടുള്ള മത്സ്യബന്ധനം നിരോധിക്കണം
Latest News


 

കുലച്ചൽ കൊണ്ടുള്ള മത്സ്യബന്ധനം നിരോധിക്കണം

 



അഴിയൂരിലെ ചോമ്പാൽ ഹാർബറിന് സമീപത്തുള്ള വലിയ കല്ല് പാറയെ പൈതൃക പട്ടികയിൽ  ഉൾപ്പെടുത്തണം. അശാസ്ത്രീയമായി കുലച്ചൽ കൊണ്ടുള്ള മത്സ്യബന്ധനം നിരോധിക്കണമെന്ന് അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവ പരിപാലന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.


 ചോമ്പാൽ ഹാർബറിന് സമീപത്ത് 500 മീറ്റർ മാറി കടലിൽ സ്ഥിതി ചെയ്യുന്ന വലിയ കല്ല് പാറയെ ജൈവവൈവിധ്യബോർഡ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അഴിയൂർ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി യോഗം ആവശ്യപ്പെട്ടു. കൂടാതെ കൂന്തൽ മത്സ്യത്തിന്റെ പ്രജനന സമയത്ത് അശാസ്ത്രീയമായി കുലച്ചൽ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണമെന്ന് ഫിഷറീസ് വകുപ്പിനോട് അഭ്യർത്ഥിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ  കെ പി മഞ്ജു, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്,  പി കെ പ്രകാശൻ, കെ രാഗേഷ്, കെ അജിതകുമാരി, വി കെ കൃഷ്ണൻ , പ്രിയേഷ് മാളിയേക്കൽ  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post