അഴിയൂർ ഹൈസ്കൂൾ - മൂന്നാം ഗേറ്റ് റോഡ് അടച്ചിടും
അഴിയൂർ : ഹൈസ്കൂളിന് സമീപത്തുനിന്നും മൂന്നാം ഗേറ്റ് റോഡിലേക്ക് തിരിയുന്ന അണ്ടർപാസിൽ ഡ്രൈനേജിന് കുഴി വെട്ടുന്നതിനാൽ ദിവസത്തേക്ക് ഹൈവേയിൽ നിന്ന് മൂന്നാം ഗേറ്റ് റോഡിലേക്കും,തിരിച്ചും ഗതാഗതം തടസ്സപ്പെടുമെന്ന് EKK കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
(25-12-2021 മുതൽ, ജനുവരി 01 വരെ)
ആയതിനാൽ മൂന്നാം ഗേറ്റ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മുരുകൻ ടാകീസ് റോഡിലൂടെ ബൈപാസിന്റെ സർവീസ് റോഡിൽകയറി അടുത്തുള്ള അണ്ടർ പാസ്സ് വഴി റെയിൽവേസ്റ്റേഷൻ റോഡിലൂടെ അഴിയൂർ ചുങ്കം വഴി പോകേണ്ടതാണ്.
ഹൈവേയിൽ നിന്നും മൂന്നാം ഗേറ്റ് റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ കുഞ്ഞിപ്പള്ളി ഓവർ ബ്രിഡ്ജ്, അഴിയൂർ ചുങ്കം റെയിൽവേസ്റ്റേഷൻ റോഡ് ദയരോത്ത് മുക്ക് വഴി ബൈപാസിന്റെ അണ്ടർപാസിൽകയറി വലത്തോട്ടുള്ള സർവീസ് റോഡിലൂടെ മൂന്നാം ഗേറ്റ് റോഡിലേക്ക് പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾക്ക് ചന്ദ്രോത്ത് മുക്ക് വഴിയും അണ്ടികമ്പനി ഐസ് പ്ലാന്റിന് സമീപത്തെ റോഡ്, കബാന കുഴിമന്തിക്ക് സമീപമുള്ള മൈദാനി പറമ്പ് റോഡുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
Post a Comment