വിനോദ സഞ്ചാരികളെ മാടി വിളിച്ച് ചെമ്പ്ര പീക്ക്
മാഹിയിൽ നിന്നും 113 കിലോമീറ്ററാണ് ചെമ്പ്ര പീക്കിലേക്കുള്ള ദൂരം
മൂന്നര മണിക്കൂർ കൊണ്ട് ഇവിടെയെത്താം
രാവിലെ 7 മണി മുതൽ 12 മണി വരെയാണ് ഇപ്പോൾ പ്രവേശന സമയം.
മുമ്പ് 2 മണി വരെ ഉണ്ടായിരുന്നു.
കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ് കടൽനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരമുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി ടൗണിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര. പ്രകൃതി സ്നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണിവിടം. വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിരിക്കുന്നു. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികൾ കാനന പാതയിൽ സുരക്ഷയൊരുക്കി കാവലിരിക്കും
കൊടുമുടിക്ക് മുകളിൽ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു പ്രകൃതിദത്ത തടാകം ഉണ്ട്. ഹൃദയസരസ്സ് എന്ന ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ കൊടുമുടിയാണ് സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ (6900 അടി) ഉയരത്തിലുള്ള ചെമ്പ്ര കൊടുമുടി. മേപ്പാടി നഗരത്തിൽ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കൽപറ്റയിൽനിന്നും 8 കിലോമീറ്റർ (5 മൈൽ) അകലെയാണ്.
പശ്ചിമഘട്ട മേഖലയിൽപ്പെട്ട വയനാടൻ കുന്നുകളും തമിഴ്നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്. മേപ്പാടിയിൽനിന്നും ചെമ്പ്ര കൊടുമുടിയിലേക്ക് നടപ്പാതയുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൌൺസിൽ ടൂറിസ്റ്റുകൾക്ക് ഗൈഡുകളും ട്രക്കിംഗ് ഉപകരണങ്ങളും വാടകയ്ക്ക് നൽകുന്നതാണ്.
ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്. കൊടുമുടിയുടെ മുകളിലുള്ള ഹൃദയ രൂപത്തിലുള്ള തടാകം പ്രധാന ടൂറിസ്റ്റ് ആകർഷണമാണ്. ഈ തടാകം ഒരിക്കലും വറ്റിയിട്ടില്ല എന്നാണു വിശ്വസിക്കപ്പെടുന്നത്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം,
തടാകത്തിൽ എത്തിയതിനുശേഷമുള്ള കയറ്റം കയറിയാൽ ഹൃദയ തടാകത്തിലെത്താം.
മേപ്പാടി ടൌണിൽനിന്നും എരുമക്കൊള്ളിയിലെ ചായ തോട്ടങ്ങൾക്കിടയിലൂടെ 5 കിലോമീറ്റർ (3 മൈൽ) യാത്ര. ഫോറസ്റ്റ് ഗേറ്റ് കടന്നാൽ പിന്നെ കൊടും വനത്തിലൂടെ വേണം യാത്ര ചെയ്യാൻ
മല കയറാനുള്ള പാസ് ഫോറസ്റ്റ് ഓഫീസിൽനിന്നും കരസ്ഥമാക്കാവുന്നതാണ്. ഫോറസ്റ്റ് വാച്ച് ടവർ വരെ 48 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ എടുക്കും, മുകളിൽ എത്തിയാൽ വയനാട് ജില്ല പൂർണമായി കാണാൻ സാധിക്കും.
മുകളിൽ വരെ ട്രക്കിംഗ് നടത്തുവാനായി 800 രൂപയാണ് ചാർജ് .
800 രൂപയുടെ ടിക്കറ്റിൽ 10 പേർക്ക് ട്രക്കിംഗ് നടത്താം.
അതിൽ കൂടുതൽ ആൾക്കാർ സംഘത്തിൽ ഉണ്ടായാൽ ഒരാൾക്ക് 80 രൂപ വച്ച് അധികം നല്കിയാൽ മതിയാവും.
എന്നാൽ പത്തിൽ കുറഞ്ഞ അംഗങ്ങൾ എത്രയായാലും , അത് ഒരാൾ ട്രക്കിംഗ് നടത്തുന്നതെങ്കിൽ പോലും 800 രൂപ തന്നെ നല്കണം
മേപ്പാടി പഞ്ചായത്തിലാണ് ചെമ്പ്ര സ്ഥിതിചെയ്യുന്നത്,
Post a Comment