ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ!പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മാഹി :ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ മാഹി 18/12/2021 ന് വാർഷിക പൊതുസമ്മേളനം മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ച് നടന്നു.സെക്രട്ടറി ഡോ.കെ.ചന്ദ്രൻ പ്രവർത്തക റിപ്പോർട്ടും ട്രഷറർ ശ്രിമതി ഷമിന വി.കെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
പ്രസിഡൻ്റ് ശ്രീ.അജിത്ത് കേളോത്ത് അധ്യക്ഷത വഹിച്ചു.INTUC ദേശീയ സമിതി അംഗവും CSO സെക്രട്ടറിയുമായ കെ.ഹരീന്ദ്രൻ മുഖ്യഭാഷണം നടത്തി.2022-2023 വിദ്യാഭ്യാസ വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ NCERT കേരളാ സിലബസ് വ്യത്യസമില്ലാതെ ജൂണിൽ തന്നെ ലഭ്യമാക്കണമെന്നും ഒഴിഞ്ഞ് കിടക്കുന്ന പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂൾ,പ്രൈമറി ഹെഡ്മാസ്റ്റർ തസ്തികകൾ ഉടൻ നികത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി പി.പി അനീഷ് (പ്രസിഡന്റ്) എൻ.കെ സകിത (ജന.സെക്രട്ടറി) ടി.വി സജിത (വൈസ് പ്രസിഡന്റ്) ടി.പി.ഷഫീക്ക്,ടി.എം.പവിത്രൻ (ജോ.സെക്രട്ടറിമാർ) വി.കെ.ഷമിന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.വിരമിച്ച അധ്യാപകരായ
ബി.വത്സലകുമാരി,കബീർ,എ.സി.എച്ച് അഷ്റഫ് എന്നിവരെ ആദരിച്ചു.CSO പ്രസിഡന്റ് കെ.രാധാകൃഷ്ണൻ,മുൻ ADPC പി.സി.ദിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു..
Post a Comment