o ട്രോമ കെയർ പരിശീലനം സംഘടിപ്പിച്ചു
Latest News


 

ട്രോമ കെയർ പരിശീലനം സംഘടിപ്പിച്ചു

 ട്രോമ കെയർ പരിശീലനം സംഘടിപ്പിച്ചു




മാഹി : ബ്ളഡ് ഡോണേർസ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും , മാഹി ലയേൺസ് ക്ളബിട്രോമ കെയർ പരിശീലനം സംഘടിപ്പിച്ചുന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രോമ കെയർ പരിശീലന പരിപാടി  സംഘടിപ്പിച്ചു.



ഇന്നു രാവിലെ 9 മണിക്ക് മാഹി കോ- ഓപ്പറേറ്റീവ് ബി എഡ് കോളേജിൽ വെച്ച് നടന്ന പരിപാടി  ഓർത്തോ വിഭാഗം സർജൻ ഡോ. യു കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.



കോവിഡ് കാലത്ത് സ്തുതർഹ്യമായ സേവനം കാഴ്ച്ച വെച്ച കണ്ണൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാഹി സ്വദേശി അനിൽ വിലങ്ങിനെ ഉപഹാരം നല്കി ആദരിച്ചു.


പ്രഥമ ശുശ്രൂഷയെ പറ്റി  ഡോ. ആനന്ദ്,


റോഡ് സുരക്ഷയെ പറ്റി കണ്ണൂർ അസി. എം വി ഐ   എം പി   റോഷൻ ,


അപകട സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കുന്നതിനെപ്പറ്റി



ജില്ലാ വുമൺസ്  വെൽഫെയർ ഓഫീസർ പി എം സൂര്യ എന്നിവർ 



ക്ളാസെടുത്തു.



രാജേഷ് വി ശിവദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നിഖിൽ രവീന്ദ്രൻ നന്ദിയും, മാഹി കോസ്റ്റൽ എസ് ഐ റീന വർഗ്ഗീസ്, സജിത്ത് വി.പി, സജിത്ത് നാരായണൻ , എന്നിവർ ആശംസകളും അർപ്പിച്ചു



എ രാജേന്ദ്രൻ നന്ദി പറഞ്ഞു














Post a Comment

Previous Post Next Post