o അഴിയൂർ സർവീസ് സഹകരണ ബാ ങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം അഞ്ച് സിപിഎമ്മുകാർക്ക് ഏഴ് വർഷം തടവ്
Latest News


 

അഴിയൂർ സർവീസ് സഹകരണ ബാ ങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം അഞ്ച് സിപിഎമ്മുകാർക്ക് ഏഴ് വർഷം തടവ്

 അഴിയൂർ സർവീസ് സഹകരണ ബാ ങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം


അഞ്ച് സിപിഎമ്മുകാർക്ക് ഏഴ് വർഷം തടവ്



വടകര : ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമി ച്ച കേസിൽ അഞ്ച് സിപിഎമ്മുകാർക്ക് ഏഴ് വർഷം തടവ് ശിക്ഷ . അഴിയൂർ സർവീസ് സഹകരണ ബാ ങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബി ജെ പി പ്രവർത്തകൻ കരുവയൽ കോവുക്കൽ വിനീഷിനെ ( 43 ) സിപിഎം അക്രമിസംഘം വധിക്കാൻ ശ്രമിച്ചത് . അക്രമത്തിൽ വിനീഷിന് ഗുരുതരമായി പരിക്കേറ്റിരു ന്നു . ചോമ്പാല സ്വദേശി പരവന്റെ വളപ്പിൽ രാഹുൽ , അഴിയൂർ സ്വദേശികളായ രമ്യനിവാസിൽ രമീഷ് , പുഴക്കൽ നടേമ്മൽ പ്രജീഷ് , പുതിയപുരയിൽ താഴെ സരിത്ത് , പത്ത്കണ്ടത്തിൽ ദിലീപൻ എന്നിവരെ കോ ഴിക്കോട് രണ്ടാം ക്ലാസ് അസി . സെക്ഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിയായ അഴിയൂർ സ്വദേശി

രമ്യനിവാസിൽ രമീഷ് കണ്ണൂർ കതിരൂരിൽ ബോംബ്  .  സ്ഫോടനക്കേസിൽ പ്രതിയാണ് . സ്ഫോടനത്തിൽ ഇ യാളുടെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടിരുന്നു . 

2018 ൽ കരുവയൽ റെയിൽവെ ലൈനിന് സമീപം വെച്ചായിരുന്നു അക്രമം . ചോമ്പാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെ ചൊല്ലി അന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണിയിലെ ഘടക കക്ഷിയായ ലോക് താന്ത്രിക്ക് ജനത യുഡിഎഫ് മായി ചേർന്ന് സഹകരണ ജനാധിപത്യമു ന്നണി ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയായിന്നു .

പോളിംഗ് തുടങ്ങിയതോടെ കരുവയൽ റെയിൽവെ ലൈനിന് സമീപം സിപിഎമ്മുകാർ തമ്പടിച്ച് സഹക രണ ജനാധിപത്യ മുന്നണിയിലെ വോട്ടർമാരെ ഭീഷ ണിപ്പെടുത്തിയിരുന്നു . വോട്ടർമാരുടെ ഐഡന്റിറ്റി കാർഡ് അടക്കം സീ പിഎം സംഘം പിടിച്ചെടുത്തതായി സഹകരണ ജനാധി പത്യ മുന്നണി അന്ന് ആരോപിച്ചിരുന്നു . ഇതിനിടയിലാ ണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം അക്രമികൾ കരുവയലിലെ വീടിനടുത്തു വെച്ച് വിനീഷിനെ മാരകമായി അക്രമിച്ചത് . കാൽ മുട്ടിനു ഗുരുതരമായ പരിക്കേറ്റ വിനീഷ് മംഗലാപുരം തേജസി ആശുപത്രി യിൽ ഏറെക്കാലം ചികിത്സയിലായിരുന്നു .

Post a Comment

Previous Post Next Post