അഴിയൂരിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ തോട് സഭകൾക്ക് തുടക്കമായി. ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു
അഴിയൂരിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന തോട് സഭകൾക്ക് തുടക്കമായി. 10 11 വാർഡുകൾ സംയുക്തമായി മുക്കാളീ കണ്ണോത്ത് കോമത്ത് താഴെ തോട് പരിസരത്ത് സംഘടിപ്പിച്ച തോട് സഭ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. ചോമ്പാൽ സർക്കിൾ ഇൻസ്പെക്ടർ ടി എൻ സന്തോഷ് കുമാർ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, വാർഡ് മെമ്പർമാരായ റീനാ രയരോത്ത്, സാവിത്രി ടീച്ചർ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി ഷംന എന്നിവർ സംസാരിച്ചു.
മെമ്പർമാരായ കെ ലീല,പി കെ പ്രീത, കെ കെ ജയചന്ദ്രൻ പ്രമോദ് മാട്ടാണ്ടി, വില്ലേജ് അസിസ്റ്റന്റ് കെ അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. തുടർന്ന് കോമത്ത് താഴെ തോട്, കണൻ കൈത്തോട് എന്നീ സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തി. ഫീൽഡ് പരിശോധനയിൽ മുക്കാളി കാപ്പിലെ തോട്ടിൽ നിന്ന് മാലിന്യം നീക്കംചെയ്യുന്നതിന് ഫണ്ട് അനുവദിക്കാനും, മുക്കാളിയിൽ തോടിന് മുകളിലുള്ള സ്ലാബ് നീക്കം ചെയ്തു മാലിന്യം നീക്കം ചെയ്യുവാനും മുക്കാളിയി ലെ ഡ്രൈനേജ് സംവിധാനത്തിന് ഫണ്ട് കണ്ടെത്തുവാനും തീരുമാനിച്ചു. തോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന ഒരു വീട്ടുകാരെ നേരിൽകണ്ട് ബോധവൽക്കരിച്ചു. കോമത്ത് താഴെ തോടിന് 7 ലക്ഷം രൂപ വകയിരുത്തി തോട് നവീകരണം ഉടൻ നടത്തുന്നതാണ്. തോട് സഭയുടെ ഭാഗമായി മജീഷ്യൻ ദിനേശൻ സൂര്യകാന്തിയുടെ മാജിക് ഷോയും തോടിന് പരിസരത്ത് ജനിച്ചുവളർന്ന വരുടെ തോട് അനുഭവം പങ്കുവെക്കലും ഉണ്ടായിരുന്നു. കണ്ണൻ കൈത്തോട് പുഴയിലേക്ക് പോകുന്ന ഭാഗത്ത് വീതി കൂട്ടി സംരക്ഷിക്കുന്നതിന് KLDC ക്ക് പ്രൊപ്പോസൽ നൽകുവാൻ തീരുമാനിച്ചു. ഈ മാസം 25ന് മുമ്പ് തോടുകളിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും കനിവ് റെസിഡൻസ് അസോസിയേഷൻ, യൂണിറ്റി റെസിഡൻസി എന്നിവരുടെ സഹായത്തോടെ ഹരിത കർമ്മ സേന അംഗങ്ങൾ നീക്കം ചെയ്യുന്നതാണ്. കാളിയത്ത് മുക്കിലെ വെള്ളക്കെട്ട് ഉടൻ ഒഴിവാക്കുന്നതാണ്. കോമത്ത് താഴെ പാത്തിക്ക് പുതിയ VCB പണിയുന്നതിന് സർക്കാരിന് പ്രൊപ്പോസൽ നൽകുവാനും, പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അടിയന്തര തടയണ നിർമ്മിക്കുവാനും തീരുമാനിച്ചു. ഏറാമല മണലോടി പാലം പരിസരത്തും അഴിയൂരിലെ ഒറ്റത്തെങ്ങ് പരിസരത്തും നീർത്തടങ്ങളിൽ മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ കാര്യം RDO വിന്റെ ശ്രദ്ധയിൽ കൊണ്ടു വരുന്നതാണ്. കണ്ണങ്കൈ തോടിനു സമീപം തണ്ണീർതടങ്ങൾ മണ്ണിട്ടു നികത്തുന്നത് തടയുകയും അനുമതി കിട്ടിയാൽ മാത്രമേ പ്രവർത്തി നടത്താൻ പാടുള്ളൂ എന്ന് നിർദ്ദേശിക്കുകയും ചെയ്തു. തോട് സഭയിൽ പങ്കെടുത്തവർക്ക് വ്യക്തിഗത ഫോറവും തോടിനു സമീപത്തുള്ള വീട്ടുകാർക്ക് വിവരശേഖരണ ഫോറവും നൽകി. തോട് സഭയിൽ നിർദ്ദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി ചെയ്തുതീർക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പു നൽകി. തോട് സഭയിൽ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് പി പി ശ്രീധരൻ,, കെ പ്രശാന്ത്, പി പി ജിസിൽ റാം ആശാവർക്കർ പാമ്പള്ളി അനിത, പി കെ പ്രകാശൻ, രഞ്ജിവ് കുറുപ്പ്, ഹരിതകർമ്മസേന ലീഡർ എ ഷിനി, കെ സന്ദീഷ്,കെ കെ സുഭാഷ് ബാബു, കെ പി ജയകുമാർ പി കെ രാമചന്ദ്രൻ,ബാബു ,സന്തോഷ് ഷോബിൻ ,മുരളി മാസ്റ്റർ ,എൻ പി മഹേഷ് ബാബു എന്നിവർ നേതൃത്വം നൽകി
തോട് സഭയുടെ സമാപനം കുറിച്ച് അംഗങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 34 തോടുകളുടെയും സംരക്ഷിക്കുന്നതിനാണ് ഹരിത കേരള മിഷൻ ശുചിത്വ മിഷൻ എന്നിവരുടെ സഹായത്തോടെ തോട് സഭകൾ സംഘടിപ്പിക്കുന്നത് . മറ്റ് തോട് സഭകൾ വരും ദിവസങ്ങളിൽ നടക്കുന്നതാണ്.
Post a Comment