"ദിവ്യ ജ്യോതി പ്രയാണം"
പ്രചരണ സന്ദേശ യാത്ര നടത്തി
മാഹി: ജാതി മത വർണ്ണ വ്യത്യാസങ്ങൾക്കതീതമായ ഒരു സമത്വ-സാഹോദര്യ സമൂഹം,ദിവ്യദൃഷ്ടിയിൽ കാണുകയും, അതിനായി അജ്ഞതയിൽ ആണ്ടു കിടന്ന ഒരു ജനതയെ പടിപടിയായി ഉണർത്തുകയും ചെയ്ത ഗുരുദേവൻ, എക്കാലത്തേയും മാനവരാശിയുടെ വഴികാട്ടിയാണെന്നും, നാളുകൾ കഴിയുന്തോറും ഗുരുദർശനങ്ങളുടെ പ്രസക്തി ഏറിവരുന്നത് അതുകൊണ്ടാണെന്നും, രമേശ് പറമ്പത്ത് എം എൽ .എ.അഭിപ്രായപ്പെട്ടു.
ഗുരുദേവൻ്റ മനം കവർന്ന മാഹി മഞ്ചക്കൽ പുഴയോരത്തെ ശ്രീ നാരായണ മഠത്തിൻ്റെ അങ്കണത്തിൽ ദിവ്യജ്യോതി പ്രയാണത്തിൻ്റെ പ്രചരണ സന്ദേശ യാത്ര ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.കെ.ഭാസ്ക്കരൻ മാസ്റ്റർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യൻ, സ്വാമി പ്രേമാനന്ദ, മോഹനൻ പൊന്നമ്പത്ത്, ടി.കെ. ഡി. മുഴപ്പിലങ്ങാട്, കല്ലാട്ട് പ്രേമൻ, രഞ്ചിത്ത് പുന്നോൽ സംസാരിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വിളംബര ജാഥ സംഘടിപ്പിച്ചത്.
മാഹി പള്ളി, പരിമഠം, പുന്നോൽ, ആച്ചുകുളങ്ങര ,പളളൂർ, കവിയൂർ, മോന്താൽ, പാനൂർ, പൊയിലൂർ, കുട്ടിമാക്കൂൽ വഴി ജഗന്നാഥ ക്ഷേത്രസന്നിധിയിൽ സമാപിച്ചു
Post a Comment