o വ്യക്തിത്വ വികസനത്തിനും പ്രകൃതിസംരക്ഷണത്തിനുമായി.... എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു
Latest News


 

വ്യക്തിത്വ വികസനത്തിനും പ്രകൃതിസംരക്ഷണത്തിനുമായി.... എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു

 വ്യക്തിത്വ വികസനത്തിനും പ്രകൃതിസംരക്ഷണത്തിനുമായി.... എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് സമാപിച്ചു



മാഹി : പള്ളൂർ വി എൻ.പി ജി.എച്ച് എസ് എസ് NSS യൂണിററിന്റെ നേതൃത്വത്തിൽ നടത്തിയ സപ്തദിന സ്പെഷൽ ക്യാമ്പിന്റെ സമാപന സമ്മേളനം മാഹി എം എൽ എ ശ്രീ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. റോളർ സ്കൂട്ടർ വിഭാഗത്തിൽ നാഷണൽ ഗോൾഡ് മെഡൽ നേടി ഇന്ത്യയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൻ.എസ്.എസ് വളണ്ടിയർ ഗഗൻ അജിത്തിന്നുള്ള സ്ക്കൂൾ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ആദരവ് ജനനായകനായ ശ്രീ രമേഷ് പറമ്പത്ത് ചടങ്ങിൽ വച്ച് നൽകുകയും ചെയ്തു.




 ക്യാമ്പിലെ ഏറ്റവും നല്ല വളണ്ടിയർക്കുള്ള സമ്മാനം നേടിയ 12th ക്ലാസ്സിലെ വിഘ്നേഷ് - നുള്ള സമ്മാനം, കോവിഡ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിത് അനുസരാജ്, രണ്ടാം സ്ഥാനം നേടിയ ഗഗൻ അജിത് എന്നിവർക്കുള്ള സമ്മാനവും എം.എൽ എ നൽകി. പള്ളൂർ ജംഗ്ഷ നിലെ ഗതാഗത പ്രശ്നത്തിനു പരിഹാരം കാണാൻ വേണ്ടി , സ്ക്കൂൾ എൻ.എസ്. എസ് , സീഡ്, ഇക്കോ-സ്പോർട്സ് ക്ലബ്ബ് വിദ്യാർത്ഥികൾ  ചേർന്ന് ഒപ്പിട്ടു നൽകിയ നിവേദനവും അദ്ദേഹത്തിന് സമർപ്പിച്ചു . ഡിസംബർ 22 ന് കല്ലിക്കണ്ടി എൻ. എ.എം കോളജിലെ പ്രൊഫ.എം.കെ. മധുസൂദനൻ സർ ഉദ്ഘാടനം ചെയ്ത സപ്തദിന ക്യാമ്പ് -ൽ അനീഷ് മാസ്റ്ററുടെ നേതൃത്വത്തിൽ അനുശ്രീ കെ.പി. കോവിഡ് കാല വ്യായാമത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി വളണ്ടിയർമാർക്ക് എയ്റോബിക്സ് ടെയിനിംഗ് നൽകി. ഡിസംബർ 23 ന് മാഹി കൃഷിവകുപ്പ് ഓഫീസർ ശ്രീ.കെ. റോഷിന്റെ യും , അഗ്രിക്കൾച്ചറൽ

ടെക്നോളജി മാനേജർ ശ്രീയതി സുബിഷ ടി.യുടെയും നേതൃത്വത്തിൽ സ്ക്കൂൾ ഹരിത ഗേഹത്തിൽ പച്ചക്കറിത്തോട്ടനിർമ്മാണവും സീഡിന്റെ  'വീട്ടിൽ ഒരു  പച്ചക്കറിത്തോട്ടം'പദ്ധതിയുടെ വിത്തുവിതരണവും ചടങ്ങിന്റെ ഉദ്ഘാടനവും ദേശീയ കർഷക ദിനത്തിൽ കൃഷി ഓഫീസർ ശ്രീ.കെ. റോഷ് നിർവ്വഹിച്ചു. ഡിസംബർ 24 ന് നെഹ്റു യുവകേന്ദ്ര , ആറ്റാക്കൂലോത്ത് അർച്ചനകലാസമിതി എന്നിവയുടെ സഹകരണത്തോടെ  ഉപഭോക്തൃദിനമാചരിച്ചു. ഉപഭോക്തൃ നിയമത്തിന്റെ പ്രാധാന്യവും ഉപഭോക്താവിന്റെ അവകാശങ്ങളും കടമകളും ഉൾപ്പെടുത്തി ബോധവത്ക്കരണ സെമിനാർ നടത്തി. സെമിനാറിന്റെ ഉദ്ഘാടനവും അവതരണവും അഡ്വ. പി.കെ.രവീ ന്ദ്രൻ സാറായിരുന്നു  നടത്തിയത്. ഡിസംബർ 27 ന് സോപ്പ് ഹാൻഡ് വാഷ് നിർമ്മാണ ശില്പശാല, മുതിർന്ന മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ ശ്രീ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. സാവിത്രി നാരായണന്റെ നേതൃത്വത്തിൽ ക്യാമ്പിൽ വച്ച് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള 98 ഓളം സോപ്പുകൾ നിർമ്മിച്ചു .എം.കെ ബീന ടീച്ചറുടെ നേതൃത്വത്തിൽ ചെലവുകൾ ചുരുക്കി ഗുണമേന്മയുള്ള ഹാൻഡ് വാഷ് എങ്ങനെ നിർമ്മിക്കാമെന്നും പഠിപ്പിച്ചു. 3 ലിറ്ററോളം ഹാൻഡ് വാഷ് നിർമ്മിച്ചു. ഡിസംബർ 28 ന് കോവിഡ് കാലത്തെ ആരോഗ്യപരിപാലനം വിഷയമാക്കി മാഹി പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ശ്രീമതി സിന്ധു വി.വി.യുടെ ബോധവൽക്കരണ ക്ലാസ്സ് ,കോവിഡ് - വിഷയമാക്കി  ക്വിസ് മത്സരം എന്നിവ നടത്തി. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽകോളജ്, ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോവിഡ് കാലത്തെ ആരോഗ്യ മുൻ കരുതലിനെപ്പറ്റി ഡോ. രാജേഷ് എ.ആർ. ക്ലാസ്സ് നൽകി. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുൻ എൻ സി.സി ഓഫീസറായിരുന്ന പി.ഷിജു മാസ്റ്ററായിരുന്നു. ഡിസംബർ 29 ന് കോവിഡ് പ്രതിരോധത്തിനുള്ള കോട്ടൺ മാസ്ക്, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി തുണിസഞ്ചി എന്നിവ നിർമ്മിച്ച് വിതരണം ചെയ്യാനുള്ള ട്രെയിനിംഗ് വളണ്ടിയർ മാർക്ക് നൽകി. + 1 ന്റെ ക്യാമ്പ് മുൻ എൻ എസ് എസ് ഓഫീസറും എഴുത്തുകാരനുമായിരുന്ന ശ്രീ മുരളി വാണിമേൽ - ഉം , +2 വിന്റെ ക്യാമ്പ് ശ്രീമതി ജയപ്രഭ ടീച്ചറുമായിരുന്നു ഉദ്ഘാടനം ചെയ്തത്. ഡിസംബർ 30 ന് എൻ എസ് എസ് വളണ്ടിയർമാരുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി നാടകക്കളരി, നാടൻപാട്ട് ശില്പശാല എന്നിവ  നടത്തി. നാടക പ്രവർത്തകനും തിയേറ്റർ ആർട്ടിസ്റ്റുമായ ശ്രീ വേണു ദാസ് മൊകേരിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആർ.പി. നിഷാറാണി ടീച്ചറും ജെ. എൻ.ജി.എച്ച്.എസ് അധ്യാപികയായിരുന്ന ശ്രീമതി എൻ.ശോഭ ടീച്ചറും നയിച്ച . നാടകക്കളരി ,സിനിമാ പിന്നണി ഗായകനായ ശ്രീ മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് റീജേഷ് രാജൻ, ഐശ്വര്യ എം എം, അർച്ചന വി. എന്നിവർ നയിച്ച നാടൻപാട്ടു ശില്പശാല, ഉദ്ഘാടനം ചെയ്തത് ചിത്രകാരനും കളരി അഭ്യാസിയും കർഷകനും അധ്യാപകനുമായ ശ്രീ സനൽകുമാർ കെ.കെ ആയിരുന്നു. നാടകക്കളരിയിൽ കുട്ടികൾ തന്നെ കഥയും സ്ക്രിപ്റ്റും തയ്യാറാക്കി സംവിധാനം ചെയ്ത നാടകം വേദിയിൽ അവതരിപ്പിച്ചു.. സമാപനച്ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ പി.എം. ഷീല അധ്യക്ഷത വഹിച്ചു. മാഹി.സി.ഇ. ഒ. ഉത്തമരാജ് സർ, മാധ്യമ പ്രവർത്തകൻ എൻ.വി. അജയകുമാർ, ഷേർലി അനിൽ, ഗഗൻ അജിത്ത് എന്നിവർ ആശംസയർപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.കെ. സ്നേഹപ്രഭ റിപ്പോർട്ടവതരണവും സ്വാഗതഭാഷണവും നടത്തി. ഹെഡ്മിസ്ട്രസ് പി.വി. കൃഷ്ണവേണി നന്ദി പ്രകടനവും നടത്തി. ഗഗൻ അജിത്ത്, സാവിത്രി നാരായണൻ എന്നിവരെ എം എൽ എ ഷാളണിയിച്ച് ആദരിച്ചു. നാടൻ പാട്ടിന്റെ അകമ്പടിയുള്ള ക്യാമ്പ് ഫയറോടെ സമാപിച്ചു.

Post a Comment

Previous Post Next Post