o മങ്ങാട്ടെ വീട്ടുകിണറുകളിലെ വെള്ളം ശുചീകരിക്കും
Latest News


 

മങ്ങാട്ടെ വീട്ടുകിണറുകളിലെ വെള്ളം ശുചീകരിക്കും

 തോട് സഭ ചേർന്നു:
മങ്ങാട്ടെ വീട്ടുകിണറുകളിലെ വെള്ളം ശുചീകരിക്കും




ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മങ്ങാട് വാർഡിലെ ദ്വീപ്, മണ്ട ബസാർ എന്നീ പ്രദേശങ്ങളിലെ വീട്ടുകിണറുകളിലെ വെള്ളത്തിൽ ക്വാളിഫോം ബാക്ടീരിയ ഉൾപ്പെടെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കൾ കണ്ടെത്തിയ സാഹചര്യത്തിൽ കിണറുകൾ ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു അറിയിച്ചു. ഹരിത കേരള മിഷനും മയ്യഴിപ്പുഴ സംരക്ഷണ സമിതി ചേർന്ന് വിളിച്ച് ചേർത്ത മങ്ങാട് വാർഡിലെ തോട് സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെ നടത്തിയാണ് കിണറ്റിലെ വെള്ളം ശുചീകരിക്കുക. തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലാശയങ്ങൾ മാലിന്യം നീക്കി ശുചീകരിക്കും. 


ജലജീവൻ പദ്ധതിയിലുൾപ്പെടുത്തി പ്രദേശത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.



ജലാശയങ്ങൾ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും പൊതു സ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമത്തിന് മുമ്പിൽ എത്തിക്കുന്നതിനും 25 വീടുകൾ അടങ്ങുന്ന ജാഗ്രതാ സമിതികൾ രൂപവത്കരിക്കും. വെള്ളക്കെട്ട് നിലനില്ക്കുന്ന തോടുകൾ പരിശോധിച്ച് വെള്ളത്തിൻ്റെ തടസ്സപ്പെട്ട ഒഴുക്ക് ത്വരിതപ്പെടുത്തും. ന്യൂമാഹി പഞ്ചായത്തിന് പുറത്തുള്ള പ്രദേശത്ത് നിന്നെത്തുന്ന മാലിന്യങ്ങൾ തടയാൻ അതിർത്തിയിലെ തോടുകളിൽ നെറ്റ് സ്ഥാപിക്കും. തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങളും തീരുമാനങ്ങളും മയ്യഴിപ്പുഴ സംരക്ഷണ സമിതി അവതരിപ്പിച്ചു.


മേഖലയിൽ 33 കിണറുകളും ഏതാനും ജലാശയങ്ങളും മലിനമായതായി കണ്ടെത്തിയ സാഹചര്യമുണ്ടായിട്ടും തോട് സഭയിൽ ന്യൂ മാഹിയിലെ ആരോഗ്യ വകുപ്പിൽ നിന്നും ആരും പങ്കെടുക്കാത്തതിൽ പ്രതിഷേധമുണ്ടായി. ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കലക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മന്ത്രി എന്നിവർ മയ്യഴിപ്പുഴ സംരക്ഷണ സമിതി പരാതി നൽകും.


ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ തോട് സഭ ഉദ്ഘാടനം ചെയ്തു. എം.കെ. സെയിത്തു അധ്യക്ഷത വഹിച്ചു.ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തി. മണലിൽ മോഹനൻ വടകര, ലിബാസ് മങ്ങാട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ രജിത, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സ്ഥിരം സമിതി അധ്യക്ഷ എം.കെ.ലത, പഞ്ചായത്ത് അംഗം മഗേഷ് മാണിക്കോത്ത്, ബാലൻ വയലേരി, മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ.രാജലക്ഷ്മി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സിജു,  കണ്ട്യൻ സുരേഷ് ബാബു, പ്രേംനാഥ് ചേലോട്ട്, സി.ടി.ശശി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post