*ഇൻസ്പയർ അവാർഡിന് അർഹനായി മാഹിക്ക് അഭിമാനമായി കൊച്ചു മിടുക്കൻ*
മാഹി :നാഷണൽ ഇന്നവേഷൻ ഫൌണ്ടേഷൻ നൽകുന്ന ഇൻസ്പയർ അവാർഡിന് അർഹനായി
മാഹി ആനവാതുക്കൽ പ്രിനു നിവാസിൽ ടെനിസൻ തോമസിന്റെയും,റോസ് മേരിയുടെയും മകൻ ആരോൺ ടെന്നിസൺ.
ഇപ്പോൾ മാഹി ഗവ.മിഡിൽ സ്കൂളിൽ ആറാംതരം വിദ്യാർത്ഥിയായ ആരോൺ ടെനിസൻ എൽ കെ ജി മുതൽ അഞ്ചാം തരം വരെ ആവില പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇക്കഴിഞ്ഞ ഓസോൺ ദിനത്തിൽ പുതുച്ചേരി സർക്കാർ നടത്തിയ പോസ്റ്റർ പെയിന്റിങ് മത്സരത്തിൽ രണ്ടാം സമ്മാനവും ക്യാഷ് അവാർഡും ലഭിച്ചിരുന്നു.
രണ്ട് സഹോദരന്മാരാണ്ആരോൺ ടെനിസന്
മൂത്ത സഹോദരൻ ആന്റണി ടെനിസൻ,മാഹി ജെ എൻ ജി എച്ച് എസ് എസിൽ ഒൻപതാം ക്ലാസ്സിലും, ഇരട്ട സഹോദരൻ ആൻസ്റ്റിൻ ടെനിസൻ ഗവ.മിഡിൽ സ്കൂളിൽ ആറാം ക്ലാസ്സിലും പഠിക്കുന്നു.
Post a Comment