*ഭക്ഷ്യ സുരക്ഷാ പദ്ധതിക്കായി അർഹരായവർക്ക് ഉടൻ അപേക്ഷിക്കാം*
മയ്യഴി: മാഹിയിൽ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം റേഷൻ കാർഡിന് അർഹരായ മുഴുവൻ കാർഡുടമകളും ഡിസ 31 ന് കം അപേക്ഷിക്കണമെന്ന് മാഹി MLA രമേശ് പറമ്പത്ത് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അർഹരായ എല്ലാവർക്കും റേഷൻ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയാണിത്.
മേഖലയിലെ എല്ലാ അങ്കണവാടികളിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും. റേഷൻ കാർഡുടമ നേരിട്ട് ഫോറം വാങ്ങണം. റേഷൻ കാർഡിൻ്റെ കോപ്പിയും വരുമാന സർട്ടിഫിക്കറ്റും സഹിതം ഉടനെ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം അങ്കണവാടികളിൽ 31-നകം തിരിച്ചേല്പിക്കണം.
വീടുകളില്ലാത്തവർ, കുടിലുകൾ പോലുള്ള വീടുകളിൽ താമസിക്കുന്നവർ, വിധവകൾ, ഭിന്നശേഷിയുള്ളവർ, മറ്റ് അർഹരായ ദുർബ്ബല വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാവുന്നതാണ്. നിബന്ധനങ്ങൾ അങ്കണവാടികൾ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിലെ നോട്ടീസ് ബോർഡുകളിൽ പതിച്ചിട്ടുണ്ട്. നഗരസഭ, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പ് തലവന്മാരടങ്ങുന്ന കമ്മിറ്റിയാണ് അർഹരായവരെ കണ്ടെത്തുക
Post a Comment