സമൂഹത്തിനോടുള്ള സേവന- സന്നദ്ധതാ മനോഭാവം വളർത്താൻ എൻ എസ് എസ് ക്യാമ്പുകൾക്ക് കഴിയുന്നു: രമേശ് പറമ്പത്ത്
മാഹി : സമൂഹത്തിനോടുള്ള സേവന-സന്നദ്ധതാ മനോഭാവം വളർത്താൻ എൻ എസ് എസ് ക്യാമ്പുകൾക്ക് കഴിയുന്നുവെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് അഭിപ്രായപ്പെട്ടു. മാഹി സി ഇ ഭരതൻ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം സപ്തദിന ക്യാംമ്പിൻ്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് പ്രിൻസിപ്പൽ പി പുരുഷു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ
പ്രസിഡന്റ് ഡോ: പ്രദീപ് കുമാർ, കെ ഷീബ, കെ ശ്യാമപ്രസാദ് എന്നിവർ സംസാരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ പി ഹഡീന റിപ്പാേർട്ട് അവതരിപ്പിച്ചു. ക്യാംമ്പിനോടനുബന്ധിച്ച് നടന്ന വിവിധ
കലാ മത്സരങ്ങളിൽ വിജയികളായവർക്ക് എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു
Post a Comment