o അഴിയൂരിൽ കുഞ്ഞിപ്പള്ളിയിൽ വ്യാപാരികളുടെ സഹായത്തോടെ ഡിസംബർ 30ന് ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും നടത്തുന്നു.*
Latest News


 

അഴിയൂരിൽ കുഞ്ഞിപ്പള്ളിയിൽ വ്യാപാരികളുടെ സഹായത്തോടെ ഡിസംബർ 30ന് ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും നടത്തുന്നു.*

 *അഴിയൂരിൽ കുഞ്ഞിപ്പള്ളിയിൽ വ്യാപാരികളുടെ സഹായത്തോടെ ഡിസംബർ 30ന് ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും നടത്തുന്നു.*



 അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാർഡുകളുടെ നേതൃത്വത്തിൽ ഡിസംബർ 30ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കുഞ്ഞിപ്പള്ളി ടൗണിൽ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തുന്നു. സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിക്കുന്നതാണ്. ജനുവരി ഒന്നു മുതൽ നടപ്പിലാക്കുന്ന നിയന്ത്രിത  പ്ലാസ്റ്റിക് നിരോധനം, മാലിന്യ ശുചിത്വ മേഖലയിൽ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ പാലിക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ സംഗമത്തിൽ വിശദീകരിക്കുന്നതാണ്.ഇത് സംബന്ധിച്ച ആലോചനായോഗം കുഞ്ഞിപ്പള്ളി ബ്രദേർസ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു.



 പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു.  ചോമ്പാൽ സർക്കിൾ ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വാർഡ്‌ മെമ്പർമാരായ സി.എം സജീവൻ, കെ കെ ജയചന്ദ്രൻ, വ്യാപാരി പ്രതിനിധികളായ അരുൺ ആരതി, സമീർ കുഞ്ഞിപ്പള്ളി, കെ എ സുരേന്ദ്രൻ, ഇ എം ഷാജി, കെ പി മുരളീധരൻ ഓട്ടോതൊഴിലാളി പ്രതിനിധി അശോകൻ തൈക്കണ്ടി , ബേങ്ക് സെക്രട്ടറി ഒ. കെ ഷാജി, റസിഡൻസ് അസോസിയേഷൻ പ്രതിനിധി  കെ സുധാകരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post