ഡിസംബർ 28 കോൺഗ്രസ് ജന്മദിനത്തിൽ പദയാത്രയുമായി മാഹി മേഖലാ യൂത്ത് കോൺഗ്രസ്
ഡിസംബർ 28 കോൺഗ്രസ് ജന്മദിനത്തിൽ മൂലക്കടവ് മുതൽ പൂഴിത്തല വരെ പദയാത്ര സംഘടിപ്പിക്കാൻ മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരുമാനമായി.ഇന്നലെ വൈകുന്നേരം മാഹി ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ ആണ് തീരുമാനം ആയത്. മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്യാംജിത്ത് പാറക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും മാഹി എം എൽ എ യുമായ രമേശ് പറമ്പത്ത് ഉത്ഘാടനം ചെയ്തു.ഭക്ഷ്യസുരക്ഷാ പദ്ധതി അടക്കം മയ്യഴിയുടെ ഓരോ കാര്യത്തിലുമുള്ള എം എൽ എ യുടെ ഇടപെടൽ മയ്യഴിയെ സംബന്ധിച്ച് വളരെ ഏറെ പ്രതീക്ഷ നൽകുന്നതായി ശ്യാംജിത്ത് പാറക്കൽ പറഞ്ഞു.കഴിഞ്ഞ എട്ട് മാസത്തോളമുള്ള എംഎൽഎ രമേശ് പറമ്പത്തിൻ്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു.യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ പി.പി വിനോദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സുരേഷ്,മാഹി മേഖലാ എൻ എസ് യു ഐ പ്രസിഡന്റ് സുമിത്ത് പന്തക്കൽ തുടങ്ങിയവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് രെജിലേഷ് കെ.പി സ്വാഗതവും പറഞ്ഞു..
Post a Comment