o ഒമിക്രോൺ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും
Latest News


 

ഒമിക്രോൺ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും

 ഒമിക്രോൺ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും



ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം വർധിച്ച കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം വരുംദിവസങ്ങളിൽ സന്ദർശനം നടത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമ ബംഗാൾ, മിസോറം, കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കായിരിക്കും കേന്ദ്രസംഘം എത്തുക.


17 സംസ്ഥാനങ്ങളിലായി രാജ്യത്ത് നിലവിൽ 415 ഒമിക്രോൺ രോഗികളുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 108 പേരാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ ചികിത്സയിലുള്ളത്. 79 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് പിന്നിൽ. കേരളത്തിൽ 37 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചാം സ്ഥാനത്താണ് കേരളം.

Post a Comment

Previous Post Next Post