വെള്ളക്കെട്ടിൽ മലിനമായ കിണർ വെള്ളം: മങ്ങാട് തോട് സഭ 27 ന്
ന്യൂമാഹി : തലശ്ശേരി മാഹി ബൈപ്പാസ് കടന്നു പോകുന്നതിനാൽ ന്യൂമാഹി പഞ്ചായത്തിലെ മങ്ങാട് വാർഡിൽ ഉണ്ടായിട്ടുള്ള വെള്ളക്കെട്ട് കാരണം ദുരിതം പേറുന്ന ജനങ്ങൾ തോട് സഭ ചേരുന്നു. വെള്ളക്കെട്ട് കാരണം മലിനമായ നൂറോളം വീട്ടുകിണറുകളിൽ നിന്നുള്ള വെള്ളം പരിശോധനക്ക് നൽകിയിട്ടുണ്ട്. ഫലം ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കും. ഈ സാഹചര്യത്തിലാണ്
27 ന് ഉച്ചക്ക് രണ്ടിന് മങ്ങാട് തോടിന് സമീപം മങ്ങാട് തോട് സഭ ചേരുന്നത്.
കേരള ഹരിത കേരളമിഷനും മയ്യഴിപുഴ സംരക്ഷണ സമിതിയും ചേർന്നാണ് തോട് സഭ സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്
അഡ്വ. ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്യും. ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയിത്തു അധ്യക്ഷത വഹിക്കും.
Post a Comment