പ്രതിഷേധ റാലി നടത്തി
മാഹി: വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മാഹിയിൽ എഞ്ചിനീയർമാർ അടക്കമുള്ള വൈദ്യുതി ജീവനക്കാരുടെ സംയുക്ത സമരസമിതി കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രതിഷേധറാലി നടത്തി. പുതുച്ചേരിയിൽ നടക്കുന്ന റാലിയുടെ ഭാഗമായാണ് മാഹിയിലും റാലി നടത്തിയത്. റാലിക്ക് സംയുക്ത സമരസമിതി കൺവീനർ എം.സി ജീവാനന്ദൻ കെ. രവീന്ദ്രൻ
കെ രാജേഷ് സുജേഷ് വാസുദേവൻ പ്രവീൺ കുമാർ എ.കെ രൂപേഷ് രതീഷ് എന്നിവർ നേതൃത്വം നൽകി. റാലി എം.സി ജവാനന്ദൻ ഉദ്ഘാടനം ചെയ്തു. രാജേഷ് സ്വാഗതവും രവീന്ദ്രൻ അദ്ധ്യക്ഷതയും സുജേഷ് വാസുദേവൻ നന്ദിയും പറഞ്ഞു.
റാലിക്ക് ശേഷം ബഹുമാനപ്പെട്ട വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ എ നമശ്ശിവായത്തിനും മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർക്കും നിവേദനം നൽകി.
Post a Comment