തെരഞ്ഞെടുപ്പു കമ്മീഷണർ എംഎൽഎമാരെ ബഹുമാനിച്ചില്ലെന്ന് പരാതി
പുതുച്ചേരി :നിവേദനം നൽകാനെത്തിയ എംഎൽഎമാരെ തെരഞ്ഞെടുപ്പു കമ്മീഷണർ റോയ് തോമസ് ബഹുമാനിച്ചില്ലെന്ന് പരാതി.എംഎൽഎമാരുടെ കയ്യിൽ നിന്ന് നിവേദനം വാങ്ങുമ്പോൾ കമ്മീഷണർ എഴുനേറ്റു നിന്നില്ലെന്നാണ് പരാതി.തെരഞ്ഞെടുപ്പു സമയത്ത് പത്രിക വാങ്ങുമ്പോൾ തെരഞ്ഞെടുപ്പുദ്യോഗസ്ഥൻ എഴുനേൽക്കേണ്ടതില്ലെന്നും,അല്ലാത്തപ്പോൾ,ജനപ്രതിനിധികളെ കമ്മീഷണർ ബഹുമാനിക്കണമെന്നും എഐഡിഎംകെ നേതാവ് വയ്യാപുരി മണികണ്ഠൻ പറഞ്ഞു.കമ്മീഷണർ മാപ്പു പറഞ്ഞില്ലെങ്കിൽ അവകാശ ലംഘനത്തിന് പരാതി നൽകണമെന്നും വയ്യാപുരി പറഞ്ഞു.
Post a Comment