ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ഇന്ന് മഹാനവമി*
*💠ലോക കാഴ്ച ദിനം*
*💠ലോക സൗഖ്യ ദിനം*
*💠ലോക നിലവാര ദിനം*
*💠ലോക കാവിറ്റി രഹിത ഭാവി ദിനം*
*💠ഓംബുഡ്സ് ദിനം*+
*💠ദേശീയ ഫ്രമ്പ് ദിനം*
*💠ദേശീയ ചെറിയക്ഷര ദിനം*
*💠ദേശീയ ചോക്ലേറ്റ് പൊതിഞ്ഞ പ്രാണികളുടെ ദിനം*
*💠മാതൃദിനം (ബെലാറസ്)*
*💠വിമോചന ദിനം (യെമൻ)*
*💠ജനാധിപത്യ ദിനം (തായ്‌ലൻഡ്)*
*💠ചിസിനാവു ദിനം (മോൾഡോവ)*
*💠സംരംഭക ദിനം (താജിക്കിസ്ഥാൻ)*
*💠ദേശീയ വിദ്യാഭ്യാസ ദിനം (പോളണ്ട്)*
*💠ദേശീയ മധുരപലഹാര ദിനം (യുഎസ്എ)*
*💠സ്വിറ്റിറ്റ്സ്കോവേലി കത്തീഡ്രൽ ദിനം (ജോർജിയ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1882* - ```ഇപ്പോഴത്തെ പാകിസ്താനിൽ പഞ്ചാബ് യൂണിവേഴ്സിറ്റി സ്ഥാപിതമായി.```
*🌐1884* - ```ജോർജ് ഈസ്റ്റ്മാൻ പേപ്പർ നാടയിലെ ഛായാഗ്രഹണ ഫിലിമിനു പേറ്റന്റ് എടുത്തു.```
*🌐1927* - ```മഹാകവി വള്ളത്തോൾ തൃശ്ശൂരിൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.```
*🌐1947* - ```ശബ്ദത്തേക്കാൾ വേഗത്തിൽ ആദ്യമായി വിമാനം പറത്തിയ അമേരിക്കയിലെ ക്യാപ്റ്റൻ ചുക്ക് യീഗർ ചരിത്രം സൃഷ്ടിച്ചു.```
*🌐1956* - ```ഡോ. ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ നാഗ്പൂരിൽ രണ്ട് ലക്ഷം വരുന്ന പട്ടികജാതിക്കാർ ബുദ്ധമതം സ്വീകരിച്ചു.```
*🌐1964* - ```മാർട്ടിൻ ലൂതർ കിങ് ജൂനിയറിന് നോബൽ സമാധാന സമ്മനം ലഭിച്ചു.```
*🌐1966* - ```മോൺട്രിയൽ നഗരം അതിന്റെ ഭൂഗർഭ മോൺട്രിയൽ മെട്രോ ദ്രുത ഗതാഗത സംവിധാനത്തിന്റെ പ്രവർത്തനം ആരംഭിച്ചു.```
*🌐1968* - ```ഭ്രമണപഥത്തിലെ അമേരിക്കൻ ബഹിരാകാശയാത്രികർ ആദ്യമായി തത്സമയ ടിവി പ്രക്ഷേപണം ചെയ്തത് അപ്പോളോ 7 ക്രൂ ആണ്.```
*🌐1977* - ```ഒക്ടോബർ 14 മുതൽ 1982 ഒക്ടോബർ 27 വരെ കേരളത്തിലെ ആദ്യ വനിതാ ഗവർണറായി ജ്യോതി വെങ്കടാചലം ചുമതലയേറ്റു.```
*🌐1979* - ```വാഷിങ്ങ്‌ടൺ ഡി.സി.യിൽ സ്വവർഗ്ഗാനുരാഗികളുടെ ആദ്യത്തെ നാഷണൽ മാർച്ചിൽ 1 ലക്ഷം പേർ പങ്കെടുത്തു.```
*🌐1982* - ```മയക്കു മരുന്നിനെതിരെ USA ആഗോള യുദ്ധം പ്രഖ്യാപിച്ചു.```
*🌐1991* - ```മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നായിക ആങ്സാൻ സൂകിക്ക് നോബൽ സമ്മാനം ലഭിച്ചു.```
*🌐1994* - ```യാസർ അറാഫത്ത് യിഷാക്ക് റാബിൻ, ഷമോൺ പെരസ് എന്നിവർക്ക് സംയുക്തമായി സമധാന നോബൽ ലഭിച്ചു.```
*🌐1998* - ```അമർത്യാ സെന്നിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹അരുൺ ഖേതർപാൽ* - ```ഭാരതീയ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971). 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം, നൽകപ്പെട്ടു.ഇന്ത്യൻ മിലിറ്ററി അക്കാദമി ആഡിറ്റോറിയം ഖേതർപാലിന്റെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്.```
*🌹ജെ. ശശികുമാർ* - ```ഒരു ആദ്യകാല മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ജെ. ശശികുമാർ (ജ. 1927 ഒക്ടോബർ 14 - മ.2014 ജൂലൈ 17). ഒരു തമിഴ് ചിത്രം ഉൾപ്പെടെ 131 ചിത്രങ്ങളാണ് ഇദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.```
*🌹ശശാങ്ക് സുബ്രഹ്മണ്യം* - ```ഇന്ത്യയിലെ അറിയപ്പെടുന്ന പുല്ലാങ്കുഴൽ വിദഗ്ദ്ധനാണ് '''മദ്രാസ് ശശാങ്ക്''' അഥവാ '''ശശാങ്ക് സുബ്രഹ്മണ്യം''' (ജനനം: ഒക്ടോബർ 14, 1978). ഗ്രാമി അവാർഡിനു നിർദ്ദേശിക്കപ്പെട്ട ചുരുക്കം ഭാരതീയ കലാകാരന്മാരിൽ ഒരാളാണ് ശശാങ്ക്.കേന്ദ്ര സംഗീത നാടക അക്കാദമി സീനിയർ അവാർഡിന് അർഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന വർണ്ണോജ്വലമായ ചടങ്ങിൽ ബഹു. ഇന്ത്യൻ രാഷ്ട്രപതി 2017 ലെ അവാർഡ് അദ്ദേഹത്തിനു നൽകി. ഒരു ശിശു പ്രതിഭ ആയിരുന്ന അദ്ദേഹം, 1984 ൽ ആറാമത്തെ വയസ്സിൽ പ്രകടനം ആരംഭിച്ചു, മൂന്ന് പതിറ്റാണ്ടിലേറെയായി കർണ്ണാടകസംഗീതത്തിൽ പുല്ലാംകുഴലിൽ ഒന്നാംകിടയിൽ ഗണിക്കപ്പെടുന്നു.```
*🌹നവ്യ നായർ* - ```തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായർ (ജനനം: 1986 ഒക്ടോബർ 14). ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.```
*🌹സാജു നവോദയ* - ```മലയാളം ചലച്ചിത്രങ്ങളിലും ടെലിവിഷനിലും സ്റ്റേജിലും ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നടനും ഹാസ്യനടനുമാണ് പപ്പാനികുന്നൽ തങ്കപ്പൻ സാജു (ജനനം: ഒക്ടോബർ 14, 1977). സ്റ്റേജ് ഷോകളിൽ ഹാസ്യനടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ടെലിവിഷനിലേക്കും സിനിമകളിലേക്കും വ്യാപിച്ചു. 2020 ജനുവരി മുതൽ മലയാള റിയാലിറ്റി ടിവി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മത്സരിക്കുന്ന അദ്ദേഹം നാല് തവണ ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനായി.```
*🌹ലാലാ ഹർദയാൽ* - ```ഗദ്ദർ പാർട്ടിയുടെ സ്ഥാപകരിലൊരാളും ഇന്ത്യയുടെ സ്വാതന്ത്ര സമര നേതാക്കളിലൊരാളുമായിരുന്നു ലാലാ ഹർദയാൽ (ജ. ഒക്ടോബർ 14, 1884 - മ. മാർച്ച് 4, 1939) ഇന്ത്യൻ സിവിൽ സർവ്വീസിൽ ജോലിയാരംഭിച്ച അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. ലളിത ജീവിതം നയിച്ച ഹർദയാൽ കാനഡയിലും അമേരിക്കയിലും താമസിച്ചിരുന്ന പ്രവാസി ഇന്ത്യാക്കാർക്ക് ആദ്യ ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി പോരാടുവാൻ പ്രചോദനമായി.```
*🌹ഹിഷാം അബ്ദുൽ വഹാബ്* - ```ഒരു ഇന്ത്യൻ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൽ വഹാബ് (ജനനം: ഒക്ടോബർ 14, 1990) സംഗീത നിർമ്മാതാവ്, ഗായകൻ, ഓഡിയോ എഞ്ചിനീയർ എന്നീ നിലകളിൽ അറിയപ്പെടുന്നു. സാമി യൂസുഫ്ഇന്റെ സംഗീത ആൽബം '''ഖദം ബിദാ''' യിലെ മ്യൂസിക് കമ്പോസിങ് ഹിഷാമിനെ പ്രസിദ്ധനാക്കി, മലയാളത്തിലെ അറിയപ്പെടുന്ന പിന്നണിഗായകൻ കൂടിയാണ് ഹിഷാം.```
*🌹ഗൗതം ഗംഭീർ* - ```ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു ഓപ്പണിംഗ് ബാറ്റ്സ്മാനാണ് ഗൗതം ഗംഭീർ. 1981 ഒക്ടോബർ 14-ന് ഡൽഹിയിൽ ജനിച്ചു. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുമായി റൺസ് വാരിക്കൂട്ടിയ ഗംഭീർ 2002-ൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ദേശീയ ടീമിലെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചു. 2003-ൽ ബംഗ്ലാദേശിനെതിരെ നടന്ന ടി.വി.എസ് കപ്പിൽ ഗംഭീർ ഏകദിനത്തിലെ തന്റെ അരങ്ങേറ്റം കുറിച്ചു. 2004-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ 4ആം മത്സരത്തിൽ ഗംഭീർ തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റം നടത്തി.```
*🌹കാൾ റോബാഷ്* - ```ഓസ്ടിയൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായിരുന്നു കാൾ റോബാഷ് (ഒക്ടോ: 14, 1929, – സെപ്റ്റം: 19, 2000). ചെസ്സിനു പുറമേ അറിയപ്പെടുന്ന ഒരു സസ്യസ്നേഹികൂടിയായിരുന്ന റോബാഷ്. ഓർക്കിഡുകളുടെ വർഗ്ഗീകരണത്തിൽ അദ്ദേഹം നിപുണത പുലർത്തിയിരുന്നു.```
*🌹കെ.ജി. മാർക്കോസ്* - ```മലയാളത്തിലെ ഒരു ഗായകനാണ് കെ.ജി. മാർക്കോസ് (ജനനം: ഒക്ടോബർ 14, 1958). ഭക്തിഗാനങ്ങളിലൂടെ മലയാള ഗാനസ്വാദകർക്ക് സുപരിചിതനായ മാർക്കോസ് ചലച്ചിത്രപിന്നണി ഗാനരംഗത്തും തന്റെ വ്യക്തി മുദ്രപതിപ്പിച്ചു. അതേ സമയം യേശുദാസിനെ അനുകരിച്ച് പാടുന്നതിനാലും വേഷം ധരിയ്ക്കുന്നതിനാലും ഒരുപാട് വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്.```
*🌹ഗ്ലെൻ മാക്സ്വെൽ* - ```ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഗ്ലെൻ മാക്സ്വെൽ (ജനനം 14 ഒക്ടോബർ 1988).2012 യുഎഇയിൽ വെച്ച് അഫ്ഗാനിസ്ഥാനെതിരെ ഏകദിന അരങ്ങേറ്റം. രണ്ടാമത്തെ ഏകദിനത്തിൽ പാകിസ്താനെതിരെ 56 റൺ നേടിയതോടെ 2012ലെ ഐസിസി ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടി.```
*🌹ജോസഫ് ഡൂവീൻ* - ```ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്നു ജോസഫ് ഡൂവീൻ. ഇദ്ദേഹം ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണിദ്ദേഹം. 1869 ഒക്ടോബർ 14-ന് ഹള്ളിൽ ജനിച്ചു.```
*🌹തിലകരത്നെ ദിൽഷാൻ* - ```ഒരു ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ് തിലകരത്നെ ദിൽഷാൻ(ജനനം: ഒക്ടോബർ 14 1976) 2011 ഏപ്രിൽ മുതൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ നായകനാണു് ദിൽഷാൻവലംകയ്യൻ ബാറ്റ്സ്മാനും, ഓഫ് സ്പിന്നറുമായ ദിൽഷാനു് 2009-ലെ മികച്ച ട്വന്റി 20 കളിക്കാനുള്ള ഐ.സി.സി. പുരസ്കാരം 2009 ഐ.സി.സി. ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 57 പന്തിൽ നിന്നു 96 റൺസു് നേടിയതിന്റെ പേരിൽ ലഭിച്ചിരുന്നു.```
*🌹ബഹദൂർഷാ ഒന്നാമൻ* - ```മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ ( Born 14 October 1643) എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം. കിരീടധാരണസമയത്ത് 64 വയസ്സായിരുന്ന ബഹാദുർ ഷാ അഞ്ചു വർഷത്തോളം മാത്രം ഭരിച്ചു.```
*🌹യേമൻ ഡി വലേറ* - ```ഐറിഷ് രാജ്യതന്ത്രജ്ഞനായിരുന്ന യേമൻ ഡി വലേറ (ജനനം 14 ഒക്ടോബർ 1882 - മരണം 29 ഓഗസ്റ്റ് 1975 ) ബ്രിട്ടനെതിരായുള്ള അയർലണ്ടിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകി.ഇദ്ദേഹത്തിന്റെ മൂന്നാം വയസ്സിൽ പിതാവ് മരണമടഞ്ഞതിനെ തുടർന്ന് അമേരിക്ക വിട്ട് അയർലണ്ടിൽ മാതാവിന്റെ അമ്മയോടൊപ്പം ജീവിക്കേണ്ട സാഹചര്യമുണ്ടായി. ഐറിഷ് സംസ്കാരം ഇദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തി. ജീവിതചര്യയും വീക്ഷണവും ഒരു യാഥാസ്ഥിതിക കത്തോലിക്കാമതവിശ്വാസിയുടേതായി മാറി.```
*🌹ബിഷപ്പ് അലക്സാണ്ടർ ചൂളപറമ്പിൽ* - ```ബിഷപ്പ് അലക്സാണ്ടർ ചൂളപറമ്പിൽ (14 ഒക്ടോബർ 1877 - 8 ജനുവരി 1951) ഇന്ത്യയിലെ കുമാരകോമിൽ ജനിച്ചു. 1906-ൽ പുരോഹിതനായി നിയമിതനായ അദ്ദേഹത്തെ കോട്ടയം വികാരി അപ്പോസ്തോലികമായും അതേ വർഷം ബുസിരിസിന്റെ ബിഷപ്പായും നിയമിച്ചു. 1923-ൽ മാർ ചൂലപരമ്പിൽ കോട്ടയം ബിഷപ്പായി.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷സി.ബി. മുത്തമ്മ* - ```സ്വതന്ത്ര ഇന്ത്യയിലെ ആദ്യവനിതാ നയതന്ത്രജ്ഞയും അംബാസിഡറുമായിരുന്നു സി.ബി. മുത്തമ്മ (ജനുവരി 24, 1924-ഒക്ടോബർ 14, 2009). 1948-ൽ സിവിൽസർവീസ് പരീക്ഷ വിജയിച്ച ഇവർ അടുത്ത വർഷം ഇന്ത്യൻ വിദേശകാര്യസർവീസിൽ ചേർന്നു.സിവിൽസർവീസിലെ ലിംഗവിവേചനത്തിനെതിരെ പോരാടിയ ചരിത്രവും മുത്തമ്മയ്ക്കുണ്ട്.```
*🌷ദത്തോപാന്ത് ഠേംഗ്ഡി* - ```രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി ( നവംബർ 10 , 1920 - ഒക്ടോബർ 14 , 2004 ) സ്വദേശീ ജാഗരൺ മഞ്ച് , ഭാരതീയ കിസാൻ സംഘ് , ഭാരതീയ മസ്ദൂർ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകനും തൊഴിലാളിനേതാവുമായിരുന്നു . 1964 മുതൽ 1976 വരെ രണ്ടു ടേമിലായി ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട് . ഹിന്ദി, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലായി നാൽപ്പതോളം പുസ്തകങ്ങളുടെ രചയിതാവും ബഹുഭാഷാ പണ്ഡിതനുമായ അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് , അഖിലഭാരതീയ അധിവക്ത് പരിഷത്ത് തുടങ്ങിയ സംഘടനകളുടെ സ്ഥാപക അംഗവുമായിരുന്നു.```
*🌷എസ്. വരദരാജൻ നായർ* - ```മുൻ കേരള ധനമന്ത്രിയും നാലും അഞ്ചും കേരള നിയമസഭകളിൽ അംഗവുമായിരുന്നു എസ്. വരദരാജൻ നായർ(28 ഒക്ടോബർ 1914 - 14 ഒക്ടോബർ 1989).പി.കെ.വി മന്ത്രി സഭയിൽ (29-10-1978 മുതൽ 07-10-1979 വരെ) സംസ്ഥാന ധനമന്ത്രിയായിരുന്നു.```
*🌷ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ* - ```നോർവീജിയൻ ചിത്രകാരനായിരുന്നു ജൊഹാൻ ക്രിസ്റ്റ്യൻ ഡാൽ (ഫെബ്രുവരി 24, 1788 – ഒക്ടോബർ 14, 1857) .പ്രകൃതിദൃശ്യങ്ങൾ തനിമയോടെ ക്യാൻവാസിൽ പകർത്തിയിരുന്ന ഡാലിനെ നോർവിജിയൻ പ്രകൃതിദൃശ്യത്തിന്റെ കണ്ടുപിടിത്തക്കാരൻ എന്നു വിശേഷിപ്പിക്കാറുണ്ട്.```
*🌷ഷൂട്ട് ബാനർജി* - ```ഒരു ഔദ്യോഗിക, അഞ്ച് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ക്രിക്കറ്റ് കളിക്കാരനായിരുന്നു സരോബിന്ദു നാഥ് ഷൂട്ട് ബാനർജി (3 ഒക്ടോബർ 1911 - 1980 ഒക്ടോബർ 14,). വലംകൈയ്യൻ മീഡിയം പേസ് ബൗളറും ലോവർ ഓർഡർ ബാറ്റ്സ്മാനുമായിരുന്നു.```
മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (14-10-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬കണ്ണെഴുതി പൊട്ടും തൊട്ട്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ലോകാ സമസ്താഃ
രാത്രി 9.30 ന്
🎬മാണിക്യക്കല്ല്
*🎥#Flowers TV🔻🔻*
രാവിലെ 8 മണിക്ക്
🎬ഹലോ നമസ്തേ
*🎥#Asianet TV🔻🔻*
രാവിലെ 8.30 ന്
🎬പ്രേമം
രാവിലെ 11.45 ന്
🎬ഹിസ് ഹൈനസ് അബ്ദുള്ള
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬മരുഭൂമിയിലെ ആന
രാവിലെ 10 മണിക്ക്
🎬ജൂൺ
ഉച്ചയ്ക്ക് 1 മണിക്ക്
🎬 ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
വൈകിട്ട് 4 മണിക്ക്
🎬ഒരു യമണ്ടൻ പ്രേമകഥ
രാത്രി 7 മണിക്ക്
🎬തണ്ണീർമത്തൻ ദിനങ്ങൾ
രാത്രി 10 മണിക്ക്
🎬കോളേജ് കുമാരൻ
*🎥#AsianetPlus🔻🔻*
രാവിലെ 5 മണിക്ക്
🎬ഇവർ വിവാഹിതരായാൽ
രാവിലെ 9 മണിക്ക്
🎬നാട്ടുരാജാവ്
ഉച്ചയ്ക്ക് 12 മണിക്ക്
🎬അറബിക്കഥ
വൈകിട്ട് 3 മണിക്ക്
🎬ചന്ദ്രലേഖ
രാത്രി 10 മണിക്ക്
🎬ഗാനഗന്ധർവ്വൻ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬മേരാ നാം ഷാജി
ഉച്ചയ്ക്ക് 2 മണിക്ക്
🎬ജേഴ്‌സി
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ശരപഞ്ജരം
രാവിലെ 10 മണിക്ക്
🎬അനാക്കോണ്ട
ഉച്ചയ്ക്ക് 1 മണിക്ക്
🎬നമ്മൾ
വൈകിട്ട് 4 മണിക്ക്
🎬അരം+അരം=കിന്നരം
രാത്രി 7 മണിക്ക്
🎬യുവരാജാവ്
രാത്രി 10 മണിക്ക്
🎬അഗ്നിനക്ഷത്രം
*🎥#ZeeKeralam🔻🔻*
രാവിലെ 9.30ന്
🎬സലിം
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ബാഹുബലി ദ് ബിഗിനിങ്ങ്
വൈകിട്ട് 3 മണിക്ക്
🎬ഫാൻസി ഡ്രസ്സ്
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬റെമോ
രാവിലെ 9 മണിക്ക്
🎬കഥകളി
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഇരവുക്ക് ആയിരം കൺകൾ
വൈകിട്ട് 4 മണിക്ക്
🎬സൂര്യ ദ് സോൾജിയർ
രാത്രി 9.15ന്
🎬ചക്ര
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬നാടോടിക്കാറ്റ്
രാവിലെ 10 മണിക്ക്
🎬വർണ്ണപ്പകിട്ട്
ഉച്ചയ്ക്ക് 1 മണിക്ക്
🎬 ഈ പറക്കും തളിക
വൈകിട്ട് 4 മണിക്ക്
🎬 പോക്കിരിരാജ
രാത്രി 7 മണിക്ക്
🎬കൊച്ചിരാജാവ്
രാത്രി 10 മണിക്ക്
🎬തൃഷ്ണ
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ഫൈനൽസ്
ഉച്ചയ്ക്ക് 1.30 ന്
🎬മാസ്റ്റർപീസ്
Post a Comment