മാഹിയിലും പെട്രോൾ വില സെഞ്ച്വറി കടന്നു
മാഹി: ഒടുവിൽ മാഹിയിലും പെട്രോൾ വില സെഞ്ച്വറി കടന്നു.
ഇന്ന് മാഹിയിൽ പെട്രോളിന് ലിറ്ററിന് 100.28 രൂപയും ഡീസലിന് 94,87 രൂപയുമാണ്
ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓഗസ്റ്റിൽ കേരളത്തിൽ പെട്രോളിന് ലിറ്ററിന് 100 രൂപ കടന്നെങ്കിലും നികുതിയിളവിൻ്റെ പശ്ചാത്തലത്തിൽ മാഹിയിൽ 100 രൂപയിലെത്തിയിരുന്നില്ല .ഓഗസ്റ്റിൽ മാഹിയിൽ പെട്രോളിന് ലിറ്ററിന് 96.96 രൂപയും ഡീസലിന് 89.88 രൂപയുമായിരുന്നു എന്നാൽ സെപ്റ്റംബർ 9 മുതൽ വില വീണ്ടും കൂടി തുടങ്ങിയതോടെ മാഹിയിലും വില കൂടി
ദിനംപ്രതി ഇന്ധനവില ഉയർന്നതിനാൽ
മാഹിയിലേക്ക്
ഇന്ധനം നിറയ്ക്കായി ജനങ്ങളുടെ ഓട്ടമാണ് തലശ്ശേരിയിലും സമീപപ്രദേശങ്ങളിൽ ഉള്ളവരും കോഴിക്കോട്ടേക്ക് യാത്രചെയ്യുന്നവരുമാണ് മാഹിയിൽ എത്തി ടാങ്ക് നിറയ്ക്കുന്നവരിൽ ഏറെയും.
മാഹിയിൽ എത്തി കാറിൽ ഫുൾടൈം അടിക്കുന്നവർക്ക് കണ്ണൂരിനെ അപേക്ഷിച്ച് 300 രൂപയോളം ലാഭമാണ് ബസ്സുകൾക്ക് 600 രൂപ മുതൽ 800 രൂപ വരെ ലാഭമുണ്ട്.
ദീർഘദൂരം ഓടുന്ന ലോറികളും മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത് .
കന്നാസിലും കുപ്പികളിലുമായി മാഹിയിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്നവരുടെ എണ്ണവും കൂടിവരികയാണ് .മാഹിമേഖലയിൽ 14 പെട്രോൾ പമ്പുകൾ ആണ് പ്രവർത്തിക്കുന്നത്.
മാഹി ടൗണിൽ മാത്രം 6 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്
Post a Comment