ആവിലായിയെ മാതാവിന് ആനവാതുക്കൽ ക്ഷേത്രത്തിൽ നിന്നും പൂജിച്ച തുളസീഹാരം...
മതമൈത്രിക്കും പരസ്പര സമാധാനത്തിന്റെയും മാതൃകാ സ്ഥാനമായ മയ്യഴിയിൽ
ആനവാതുക്കൽ ശ്രീ വേണുഗോപാലാലയം ക്ഷേത്രത്തിൽ നിന്നും പൂജിച്ച മാല മയ്യഴി മാതാവിന് ചാർത്തി.
വർഷങ്ങളായി നഗരപ്രദക്ഷണ സമയത്ത് അമ്പലത്തിൽ വച്ച് സ്വീകരണവും പൂജിച്ച മാല ചാർത്തലും നടക്കാറുണ്ടായിരുന്നു. ഈ ചടങ്ങ് മയ്യഴിയിലെ മതമൈത്രിയുടെ അടയാളങ്ങളിലൊന്നായും മയ്യഴി അമ്മക്ക് മറ്റു മതസ്ഥരിൽ ഉള്ള സ്വീകാര്യതയുടെയും വിശ്വാസത്തിന്റെയും പെരുമയായി കാണാവുന്നതാണ് എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി കോവിഡ് പാശ്ചാത്തലത്തിൽ മാതാവിന്റെ നഗരപ്രദക്ഷിണ സമയത്ത് മാല ചാർത്തൽ നടക്കാത്തതിനാൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ പൂജിച്ച മാലയുമായി പള്ളിയിലെത്തി മാഹി പള്ളി വികാരി ഫാദർ വിൻസെന്റ് പുളിക്കലിന്റെ സാന്നിധ്യത്തിൽ മാല ചാർത്തുകയായിരുന്നു
ക്ഷേത്രം പ്രസിഡന്റ് സജിത്ത് നാരായണൻ സിക്രട്ടറി രജീഷ് കാരായി , ട്രഷറർ പ്രജേഷ് കൊണ്ടോടി , വൈശാഖ് , ചെറിഷ് ,നിശ്ചൽ ദേവുട്ടി , കെ.ടി. വസന്ത, അനിത എന്നിവർ പങ്കെടുത്തു.
Post a Comment