ഇന്ന് മഹാനവമി
തിന്മയുടെ മേൽ നന്മയ്ക്കുള്ള വിജയമായി….. അദ്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമായി…. അവിദ്യയിൽ നിന്ന് വിദ്യയിലേക്കുളള ആരംഭമായി…. ഒൻപതു ദിനങ്ങൾ… വിജയാഘോഷത്തിന്റെ പത്താം ദിനത്തിലേക്ക്
മിനംനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കുന്നതാണ് നവരാത്രി.
അക്ഷരോപാസകര്‍ക്കും വിവിധ കലോപാസകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് നവരാത്രികാലം. നവരാത്രി നാളുകളില്‍ വ്രതം നോറ്റ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നു. വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ പണിയായുധങ്ങളും വിവിധ കലകള്‍ അഭ്യസിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പൂജയ്ക്ക് വെക്കുന്നു. നാവിന്‍ തുമ്ബില്‍ ഹരിശ്രീ കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത് വിജയദശമി നാളിലാണ്.
പ്രത്യേക പൂജയും വഴിപാടുകളുമായി ക്ഷേത്രങ്ങളും വീടുകളും പ്രാര്‍ത്ഥനാ പൂരിതമാണ്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും നാളെ വിജയ ദശമി ദിനത്തോടെ സമാപനം കുറിക്കും. ലോകമെങ്ങും ഐശ്വര്യവും സമാധാനവും നിറക്കാന്‍ വിജയ ദശമി ദിനത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. നമ്മുടെ ദേശീയോത്സവങ്ങളില്‍ ഏറ്റവും പഴക്കമുള്ള ഒന്നാണ് വിജയദശമി ആഘോഷം. നൃത്തത്തിനും അറിവിനും തുടക്കം കുറിക്കുന്ന ദിവസം കൂടിയാണ് വിജയദശമി.
ഇൻഡ്യയുടെ വിവിധഭാഗങ്ങളിൾ വിവിധ രീതിയിലാണ് ആഘോഷിക്കുന്നത്. കിഴക്കന്‍, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുർഗാപൂജയായിട്ടാണ് നവരാത്രി മഹോത്സവം. തമിഴ്നാട് കർണ്ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും വടക്കേ ഇൻഡ്യയിലും ബൊമ്മക്കൊലു വച്ച് ഒൻപത് ദിവസം പൂജകൾ ചെയ്യുന്നു. ഗുജറാത്തിൽ ‘ദാണ്ടിയ’ എന്ന പേരിൽ അറിയപെടുന്ന കോലുകൾ ഉപയോഗിച്ച് കളിക്കുന്ന ഒരു തരം നൃത്തത്തോട് കൂടി ദസ്സറ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു. ബംഗാളിൽ ദുർഗ്ഗാഷ്ടമി വളരെ വലിയ ആഘോഷമാണ്. ദുർഗാദേവിയുടെ പടുകൂറ്റൻ പ്രതിമ ഉണ്ടാക്കി ഊർവലം വരുന്നത് ബംഗാളിൽ വളരെ പ്രധാനമാണ്.
വടക്കേ ഇൻഡ്യയിൽ രാമൻ രാവണ വധം കഴിഞ്ഞ് അയോദ്ധ്യയിലെത്തുന്ന ദിനം ഒൻപതു ദിവസത്തെ പൂജകൾക്ക് ശേഷം പത്താംനാൾ ദസസറ എന്ന പേരിൽ ആഘോഷിക്കുന്നു. അന്ന് രാവണന്റെ വലിയ പ്രതിമ ഉണ്ടാക്കി കത്തിക്കുന്നു.
കർണ്ണാടകയിൽ ചമുണ്ഡിക്ഷേത്രത്തിലെ ദസറയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരീത്രി ഉത്സവ്വും വളരെ പ്രശസിതമാണ്.
Post a Comment