*പാലക്കയം തട്ടിലേക്ക് നെടുങ്കണ്ടത്തു നിന്ന് ദീര്‍ഘദൂര ബസ് സര്‍വിസ്.*
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടിലേക്ക് നെടുങ്കണ്ടത്തു നിന്ന് കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വിസ്. ജോണ്‍ ബ്രിട്ടാസ് എം.പി നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഇതിനായി നിര്‍ദേശം നല്‍കിയത്.
പാലക്കയം തട്ടിെന്റ വികസനത്തിന് കൂടുതല്‍ ഗതാഗത സൗകര്യം അനിവാര്യമാണെന്ന ബ്രിട്ടാസിെന്റ ആവശ്യമാണ് അതിവേഗത്തില്‍ മന്ത്രി അംഗീകരിച്ചത്. രാവിലെ ആറിന് നെടുങ്കണ്ടത്തു നിന്ന് ആരംഭിക്കുന്ന ബസ് രാജാക്കാട്, അടിമാലി, കോതമംഗലം, തൃശൂര്‍, കോഴിക്കോട് വഴി 5.10ന് പാലക്കയം തട്ടിലെത്തും. ഇടുക്കിയിലേയും കണ്ണൂരിലെയും ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കുന്ന സര്‍വിസ് രണ്ടു ജില്ലകളിലേയും വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസമാകും.
Post a Comment